ഇന്ത്യയില്‍ ഇറക്കുമതി തീരുവ കൂടുതൽ ; ഡോണള്‍ഡ് ട്രംപ്

 

വാഷിംഗ്ടണ്‍: ഇന്ത്യയില്‍ ഇറക്കുമതി തീരുവ കൂടുതലെന്ന് ആവര്‍ത്തിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇന്ത്യയില്‍ ഒന്നും വില്‍ക്കാന്‍ കഴിയില്ലെന്നും ട്രംപ് പറഞ്ഞു. താരിഫ് പ്രഖ്യാപനങ്ങള്‍ക്കൊണ്ട് ഓഹരി വിപണികളെ പിടിച്ചുലച്ച ട്രംപ്, ഇന്ത്യ തീരുവ കുറയ്ക്കാന്‍ സമ്മതിച്ചുവെന്നും അവകാശപ്പെട്ടു.

‘ഇന്ത്യ നമ്മില്‍ നിന്ന് വന്‍തോതിലുള്ള തീരുവകള്‍ ഈടാക്കുന്നു. ഭീമമായത്. ഇന്ത്യയില്‍ ഒന്നും വില്‍ക്കാന്‍ പോലും കഴിയില്ല… അവര്‍ ഇപ്പോള്‍ അവരുടെ താരിഫ് കുറയ്ക്കാന്‍ ആഗ്രഹിക്കുന്നു,- അദ്ദേഹം വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.