അമേരിക്കയുടെ ആക്രമണം ഇനിയുമുണ്ടായാല്‍ തിരിച്ചടി നിയന്ത്രണം വിടും ; ഇറാന്‍ സേനയുടെ മുന്നറിയിപ്പ്

ഹോര്‍മൂസ് കടക്കാന്‍ ശ്രമിച്ച ഒരു എണ്ണക്കപ്പല്‍ ഇറാന്റെ സേന ഇന്ന് തിരിച്ചയച്ചു.

 

അമേരിക്കയിലെ ഇടക്കാല തെരഞ്ഞെടുപ്പ് അവസാനിച്ചാലുടന്‍ അമേരിക്ക ഇറാനെതിരായ ആക്രമണം പുനരാരംഭിച്ചേക്കുമെന്ന കണക്കുകൂട്ടലുകള്‍ക്കിടെയാണ് ഇത്.

അമേരിക്കയുടെ ആക്രമണം ഇനിയുമുണ്ടായാല്‍ തിരിച്ചടി നിയന്ത്രണം വിടുമെന്നും, എല്ലായിടത്തേക്കും പടരുമെന്നും ഇറാന്‍ സേനകളുടെ മുന്നറിയിപ്പ്. അമേരിക്കയിലെ ഇടക്കാല തെരഞ്ഞെടുപ്പ് അവസാനിച്ചാലുടന്‍ അമേരിക്ക ഇറാനെതിരായ ആക്രമണം പുനരാരംഭിച്ചേക്കുമെന്ന കണക്കുകൂട്ടലുകള്‍ക്കിടെയാണ് ഇത്. ഹോര്‍മൂസ് കടക്കാന്‍ ശ്രമിച്ച ഒരു എണ്ണക്കപ്പല്‍ ഇറാന്റെ സേന ഇന്ന് തിരിച്ചയച്ചു. മറ്റ് കപ്പലുകള്‍ക്ക് നേരെ കഴിഞ്ഞ ദിവസം ആക്രമണം ഉണ്ടായതിന്റെ റിപ്പോര്‍ട്ടുകളും ഇന്ന് പുറത്തു വന്നു.

അതിനിടെ തലസ്ഥാനമായ സന്‍ആ ഉള്‍പ്പടെ ഹൂത്തികളില്‍ നിന്ന് മോചിപ്പിക്കാന്‍ സൗദിയും യെമനും ചേര്‍ന്ന് സൈനിക നടപടി തുടങ്ങിയതടെ യുദ്ധക്കളമായി യെമന്‍. ബാബ് അല്‍ മന്ദബിലെ പ്രധാന ഭാഗങ്ങള്‍ തിരിച്ചു പിടിച്ചതായി സംയുക്ത സേന അവകാശപ്പെട്ടു. നൂറ് പോര്‍ വിമാനങ്ങളാണ് സൗദി അയച്ചിരിക്കുന്നത്. 324 ഹൂത്തി കേന്ദ്രങ്ങള്‍ ഇതിനോടകം തകര്‍ത്തു.