യുഎസ് ജോലി തീര്‍ക്കാനിറങ്ങിയാല്‍ ഇറാന്‍ ബാക്കിയുണ്ടാവില്ല ; ഭീഷണി ഉയര്‍ത്തി ട്രംപ് ; ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാന്‍

ഇറാന്റെ പത്തു സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു.

 

ഞങ്ങള്‍ വിജയകരമായി തുടങ്ങിയ ജോലി പൂര്‍ത്തിയാക്കാന്‍ യുഎസ് സൈന്യവും നിര്‍ബന്ധിതരാകും. അങ്ങനെയുണ്ടായാല്‍ ഇറാന്‍ ഇനി ബാക്കിയുണ്ടാകില്ല, ട്രംപ് പറഞ്ഞു.

യുഎസ് സൈന്യം തങ്ങളുടെ ജോലി തീര്‍ക്കാന്‍ നിര്‍ബന്ധിതരായാല്‍ ഇറാന്‍ ബാക്കിയുണ്ടാവില്ലെന്ന് ട്രംപിന്റെ ഭീഷണി. ഇറാനെതിരെ യുഎസ് വീണ്ടും ആക്രമണം നടത്തിയതിന് പിന്നാലെയാണ് ട്രൂത്ത് സോഷ്യലില്‍ ട്രംപിന്റെ പ്രതികരണം.
ന്യായവും നീതിയും നോക്കി പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടായേക്കാം. ഞങ്ങള്‍ വിജയകരമായി തുടങ്ങിയ ജോലി പൂര്‍ത്തിയാക്കാന്‍ യുഎസ് സൈന്യവും നിര്‍ബന്ധിതരാകും. അങ്ങനെയുണ്ടായാല്‍ ഇറാന്‍ ഇനി ബാക്കിയുണ്ടാകില്ല, ട്രംപ് പറഞ്ഞു.


അതിനിടെ ഇറാന്റെ പത്തു സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. ഹോര്‍മുസ് കടലിടുക്കിന് സമീപമുള്ള പത്തു കേന്ദ്രങ്ങളിലാണഅ ആക്രമണം നടത്തിയതെന്നും എംടി കികു എന്ന കപ്പലിന് നേരെ ഇറാന്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തിന് തിരിച്ചടിയായാണ് ആക്രമണമെന്നും സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു.