അടിയന്തര ആവശ്യങ്ങള്‍ക്കായി സൂക്ഷിച്ചിരിക്കുന്ന ഡീസല്‍ ശേഖരം പുറത്തെടുത്തില്ലെങ്കില്‍, യൂറോപ്പിലേക്കുള്ള ഡീസല്‍ കയറ്റുമതി പൂര്‍ണ്ണമായി നിരോധിക്കും ; ട്രംപ്

ശേഖരം വിട്ടുനല്‍കാന്‍ ഫ്രാന്‍സും ജര്‍മ്മനിയും തയ്യാറായില്ലെങ്കില്‍ യു.എസ് തങ്ങളുടെ ഇന്ധന കയറ്റുമതി നിരോധിച്ചേക്കും

 

നവംബറില്‍ നടക്കാനിരിക്കുന്ന യു.എസ് ഇടക്കാല തിരഞ്ഞെടുപ്പിന് മുന്നോടിയായി ആഭ്യന്തര വിപണിയില്‍ ഇന്ധനവില കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് അമേരിക്കയുടെ ഈ നിലപാട്.

അടിയന്തര ആവശ്യങ്ങള്‍ക്കായി സൂക്ഷിച്ചിരിക്കുന്ന ഡീസല്‍ ശേഖരം പുറത്തെടുത്തില്ലെങ്കില്‍, യൂറോപ്പിലേക്കുള്ള ഡീസല്‍ കയറ്റുമതി പൂര്‍ണ്ണമായി നിരോധിക്കുമെന്ന് ഫ്രാന്‍സിനും ജര്‍മ്മനിക്കും മുന്നറിയിപ്പ് നല്‍കി അമേരിക്ക. ആഗോള തലത്തില്‍ ഇന്ധനവില വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ വിപണിയിലെ ലഭ്യത കൂട്ടാനും വില നിയന്ത്രിക്കാനുമാണ് ട്രംപ് ഭരണകൂടം യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് മേല്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തുന്നത്. അടുത്ത ആറുമാസത്തിനുള്ളില്‍ 120 ദശലക്ഷം ബാരല്‍ ഡീസല്‍ ശേഖരം വിപണിയിലേക്ക് എത്തിക്കാന്‍ യു.എസ് ആവശ്യപ്പെട്ടതായി അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേര്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു.


നവംബറില്‍ നടക്കാനിരിക്കുന്ന യു.എസ് ഇടക്കാല തിരഞ്ഞെടുപ്പിന് മുന്നോടിയായി ആഭ്യന്തര വിപണിയില്‍ ഇന്ധനവില കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് അമേരിക്കയുടെ ഈ നിലപാട്. ഡീസല്‍ ശേഖരം വിട്ടുനല്‍കാന്‍ ഫ്രാന്‍സും ജര്‍മ്മനിയും തയ്യാറായില്ലെങ്കില്‍ യു.എസ് തങ്ങളുടെ ഇന്ധന കയറ്റുമതി നിരോധിച്ചേക്കും. അങ്ങനെ വന്നാല്‍ നിലവില്‍ പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളും റഷ്യന്‍ ഉപരോധവും കാരണം ഇന്ധനക്ഷാമം നേരിടുന്ന യൂറോപ്പിന് അത് വന്‍ തിരിച്ചടിയാകും