ഇറാന്റെ ഊര്‍ജ്ജ നിലയങ്ങള്‍ ലക്ഷ്യമിട്ടാല്‍ മറ്റ് രാജ്യങ്ങളിലെ എണ്ണ ഉല്‍പ്പാദന കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ആക്രമണം നടത്തും ; മുന്നറിയിപ്പ്

 ഇറാനിലെ എണ്ണ ഉല്‍പ്പാദന കേന്ദ്രങ്ങള്‍ക്കെതിരായ ആക്രമണം ഉടന്‍ അവസാനിപ്പിച്ചില്ലെങ്കില്‍ സമാനമായ നടപടി ഇറാനും മേഖലയില്‍ നടത്തും

 

ക്രൂഡ് ഓയില്‍ ബാരലിന് 200 ഡോളറിലധികമായി വര്‍ധിക്കുന്നത് സഹിക്കാന്‍ കഴിയുമെങ്കില്‍ മാത്രം നിങ്ങള്‍ ഈ കളി തുടരുക എന്നാണ്  ഇറാന്റെ സെന്‍ട്രല്‍ മിലിട്ടറി കമാന്‍ഡ് വക്താവ്  ഇബ്രാഹിം സോള്‍ഫഗാരി പറഞ്ഞത്.

ഇസ്രായേലിനും ഗള്‍ഫ് രാജ്യങ്ങള്‍ക്കും കടുത്ത മുന്നറിയിപ്പുമായി ഇറാന്‍. തങ്ങളുടെ രാജ്യത്തെ ഊര്‍ജ്ജ നിലയങ്ങള്‍ക്ക് നേരെ ഇസ്രായേല്‍ ആക്രമണം തുടരുകയാണെങ്കില്‍, പശ്ചിമേഷ്യന്‍ മേഖലയിലെ മറ്റ് രാജ്യങ്ങളിലെ എണ്ണ ഉല്‍പ്പാദന കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ആക്രമണം നടത്തുമെന്നാണ് മുന്നറിയിപ്പ്. ഇറാന്‍ സൈന്യമാണ് മുന്നറിയിപ്പ് നല്‍കിയത്. നിലവില്‍ പശ്ചിമേഷ്യന്‍ മേഖലയില്‍ സംഘര്‍ഷങ്ങള്‍ തുടരുന്നത് ആഗോള വിപണിയില്‍ ഇന്ധനവില കുത്തനെ ഉയരാന്‍ കാരണമാകുമെന്ന സൂചനയും ഇറാന്‍ നല്‍കുന്നുണ്ട്.

 ഇറാനിലെ എണ്ണ ഉല്‍പ്പാദന കേന്ദ്രങ്ങള്‍ക്കെതിരായ ആക്രമണം ഉടന്‍ അവസാനിപ്പിച്ചില്ലെങ്കില്‍ സമാനമായ നടപടി ഇറാനും മേഖലയില്‍ നടത്തും. ക്രൂഡ് ഓയില്‍ ബാരലിന് 200 ഡോളറിലധികമായി വര്‍ധിക്കുന്നത് സഹിക്കാന്‍ കഴിയുമെങ്കില്‍ മാത്രം നിങ്ങള്‍ ഈ കളി തുടരുക എന്നാണ്  ഇറാന്റെ സെന്‍ട്രല്‍ മിലിട്ടറി കമാന്‍ഡ് വക്താവ്  ഇബ്രാഹിം സോള്‍ഫഗാരി പറഞ്ഞത്.