ഇറാന്റെ ആവശ്യങ്ങള്‍ അംഗീകരിക്കപ്പെടാത്ത കരാര്‍ എങ്കില്‍ ഇറാന്റെ പരാജയം ; സമാധാന ചര്‍ച്ചകള്‍ക്കിടെ കടുത്ത നിലപാടുമായി ഇറാന്‍ എംപി
ഇറാന്റെ ആവശ്യങ്ങള്‍ അംഗീകരിക്കപ്പെടാത്ത കരാര്‍ എങ്കില്‍ അത് ഇറാന്റെ പരാജയമായിരിക്കുമെന്ന് അദ്ദേഹം പ്രതികരിച്ചു
അത് ഇറാന്‍ ജനതയുടെ വിജയത്തെ പരാജയമാക്കി മാറ്റും' എന്നാണ് നബവിയന്‍ കുറിച്ചത്.
യുഎസ് - ഇറാന്‍ സമാധാന കരാര്‍ പ്രഖ്യാപനമുണ്ടായേക്കുമെന്ന സൂചനകള്‍ക്കിടയില്‍ കടുത്ത നിലപാടുമായി ഇറാന്‍ എംപി മഹമൂദ് നബവിയന്‍. ഇറാന്റെ ആവശ്യങ്ങള്‍ അംഗീകരിക്കപ്പെടാത്ത കരാര്‍ എങ്കില്‍ അത് ഇറാന്റെ പരാജയമായിരിക്കുമെന്ന് അദ്ദേഹം പ്രതികരിച്ചു. ഹോര്‍മുസ് കടലിടുക്കില്‍ ഇറാന് പരമാധികാരം വേണം. ഹോര്‍മുസിലൂടെ കടന്നു പോകുന്ന കപ്പലുകള്‍ക്ക് ടോള്‍ ഈടാക്കണം. യുദ്ധത്തിലുണ്ടായ നാശനഷ്ടങ്ങള്‍ക്ക് നഷ്ട പരിഹാരം വേണം. ഇറാനെതിരായ ഉപരോധങ്ങള്‍ യുഎസ് നീക്കണം. അമേരിക്ക മേഖലയില്‍ നിന്ന് പിന്മാറണം. ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണം തടയാന്‍ അമേരിക്ക ശ്രമിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
'ശത്രുവുമായുള്ള കരാറിന്റെ ഉള്ളടക്കത്തില്‍ ഹോര്‍മുസ് കടലിടുക്കിന്മേലുള്ള പരമാധികാരം, യുദ്ധ നഷ്ടപരിഹാരം, എല്ലാ ഉപരോധങ്ങളും നീക്കല്‍, ടോള്‍ പിരിവ്, മരവിപ്പിച്ച ഫണ്ടുകള്‍ വിട്ടുനല്‍കല്‍, മേഖലയില്‍ നിന്നുള്ള ശത്രുവിന്റെ പിന്മാറ്റം, യുറേനിയം സമ്പുഷ്ടീകരണത്തിനുള്ള അംഗീകാരം, ഇറാന്‍ ആവശ്യപ്പെടുന്ന ഉറപ്പുകള്‍ എന്നിവ ഉള്‍പ്പെടുന്നില്ലെങ്കില്‍ ആ കരാര്‍ വലിയ ദോഷം ചെയ്യും. അത് ഇറാന്‍ ജനതയുടെ വിജയത്തെ പരാജയമാക്കി മാറ്റും' എന്നാണ് നബവിയന്‍ കുറിച്ചത്.