ഇറാന്‍ കരാര്‍ പരാജയപ്പെട്ടാല്‍ പശ്ചിമേഷ്യയുടെ സംരക്ഷകരായതിന് ഹോര്‍മുസില്‍ യുഎസിന്റെ ടോള്‍ ; നിലപാട് വ്യക്തമാക്കി ട്രംപ്
പ്രാഥമിക കരാറിന് ശേഷം സ്വിറ്റ്‌സര്‍ലന്‍ഡില്‍ ഇറാനും യുഎസും ഒന്നാം ഘട്ട ചര്‍ച്ച ആരംഭിക്കാനിരിക്കേയാണ് ട്രംപിന്റെ പ്രതികരണം.
ഇറാന്‍ യുദ്ധത്തിലെ ചെലവുകള്‍ സംബന്ധിച്ച് അമേരിക്കയില്‍ ട്രംപിനെതിരെ വിമര്‍ശനമുയരുന്നതിനിടെയാണ് പ്രസ്താവന.
60 ദിവസത്തെ വെടിനിര്‍ത്തല്‍ കാലയളവില്‍ ഹോര്‍മുസ് കടലിടുക്ക് കടന്നുപോകുന്ന കപ്പലുകള്‍ക്ക് ടോള്‍ ഈടാക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. എന്നാല്‍ ഇറാനുമായുള്ള സമാധാന കരാര്‍ പൂര്‍ത്തിയായില്ലെങ്കില്‍ പശ്ചിമേഷ്യന്‍ രാജ്യങ്ങളുടെ സംരക്ഷകരായി പ്രവര്‍ത്തിച്ചതിന് അമേരിക്ക ഹോര്‍മുസില്‍ ടോള്‍ ഈടാക്കിയേക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് നിലപാടറിയിച്ചത്.
60 ദിവസത്തെ വെടിനിര്‍ത്തല്‍ കാലയളവില്‍ ഹോര്‍മുസ് കടലിടുക്കില്‍ ടോള്‍ ഉണ്ടാകില്ല. 60 ദിവസത്തെ കാലാവധി കഴിഞ്ഞതിന് ശേഷവും ടോള്‍ ഉണ്ടായിരിക്കില്ല. എന്നാല്‍ കരാര്‍ പൂര്‍ത്തിയാക്കുന്നതില്‍ പരാജയപ്പെട്ടാല്‍ മാധ്യേഷ്യന്‍ രാജ്യങ്ങളുടെ സംരക്ഷണത്തിനായി നല്‍കിയ സേവനങ്ങള്‍ക്കായുള്ള പ്രതിഫലമായി കഴിഞ്ഞതും ഇപ്പോഴുള്ളതും ഭാവിയിലുള്ളതുമായ ചെലവുകള്‍ക്കായി യുഎസിന് ടോള്‍ ഈടാക്കാം, ട്രംപ് കുറിച്ചു.
ഇറാന്‍ യുദ്ധത്തിലെ ചെലവുകള്‍ സംബന്ധിച്ച് അമേരിക്കയില്‍ ട്രംപിനെതിരെ വിമര്‍ശനമുയരുന്നതിനിടെയാണ് പ്രസ്താവന. പ്രാഥമിക കരാറിന് ശേഷം സ്വിറ്റ്‌സര്‍ലന്‍ഡില്‍ ഇറാനും യുഎസും ഒന്നാം ഘട്ട ചര്‍ച്ച ആരംഭിക്കാനിരിക്കേയാണ് ട്രംപിന്റെ പ്രതികരണം.