പ്രധാനമന്ത്രിയായി മോദി തുടരുമ്പോള്‍ ഇന്ത്യ ആക്രമിക്കപ്പെട്ടാല്‍ യുഎസ് സഹായിക്കാനെത്തും ; ഉറ്റ സുഹൃത്തെന്ന് ട്രംപ്

ഇരുരാജ്യങ്ങള്‍ക്കിടയില്‍ ഒരു കരാറുമില്ല. പക്ഷെ മോദി തുടരുകയും ഇന്ത്യ ആക്രമിക്കപ്പെടുകയും ചെയ്താല്‍ കൂടെയുണ്ടാകും

 

ഇരു രാജ്യങ്ങളും തമ്മില്‍ മികച്ച ബന്ധമാണുള്ളത്.

ഇന്ത്യയുടെ ഭരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തുടരുന്നിടത്തോളം രാജ്യത്തിന് അമേരിക്കയുടെ ഉറച്ച പിന്തുണയുണ്ടാകുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉറപ്പ് നല്‍കിയതായി റിപ്പോര്‍ട്ട്. ഫ്രാന്‍സില്‍ നടക്കുന്ന ജി 7 ഉച്ചക്കോടിയ്ക്കിടെയായിരുന്നു മോദി-ട്രംപ് കൂടിക്കാഴ്ച. 'ഇരു രാജ്യങ്ങളും തമ്മില്‍ മികച്ച ബന്ധമാണുള്ളത്. ഇന്ത്യ ആക്രമിക്കപ്പെട്ടാല്‍ സഹായിക്കാന്‍ ഞങ്ങള്‍ അവിടെയുണ്ടാകും. ഇരുരാജ്യങ്ങള്‍ക്കിടയില്‍ ഒരു കരാറുമില്ല. പക്ഷെ മോദി തുടരുകയും ഇന്ത്യ ആക്രമിക്കപ്പെടുകയും ചെയ്താല്‍ കൂടെയുണ്ടാകും. മറ്റൊരു നേതാവ് ആണ് ഭരിക്കുന്നതെങ്കില്‍ ഉറപ്പില്ല', എന്നായിരുന്നു ഡോണള്‍ഡ് ട്രംപ് പറഞ്ഞത്.

താന്‍ ഇന്ത്യയുടെ മികച്ച സുഹൃത്താണെന്നും ട്രംപ് ആവര്‍ത്തിച്ചു. താന്‍ പ്രസിഡന്റ് ആയിരിക്കുമ്പോള്‍ ഇന്ത്യയ്ക്ക് വൈറ്റ് ഹൗസില്‍ ഒരു വലിയ സുഹൃത്തുണ്ടാകും. ഇവിടെ എല്ലാവരും ഇന്ത്യയെ സ്നേഹിക്കുന്നു. ഒപ്പം നരേന്ദ്രമോദിയെന്ന മനുഷ്യനോട് വലിയ ബഹുമാനമാണെന്നും ട്രംപ് വ്യക്തമാക്കി.