ആക്രമണം നടത്തിയാല്‍ ഇറാനെ ഭൂമുഖത്ത് നിന്ന് തന്നെ തുടച്ചുനീക്കും ; മുന്നറിയിപ്പുമായി ട്രംപ്

ലോകമെമ്പാടുമുള്ള യുഎസ് സൈനിക താവളങ്ങള്‍ അത്യാധുനിക അയുധങ്ങളാല്‍ സജ്ജമാണെന്നും ആവശ്യമായി വന്നാല്‍ അവയെല്ലാം ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

 

നിലവില്‍ അമേരിക്കന്‍ നാവിക സേന നടത്തുന്ന നീക്കങ്ങള്‍ ചരിത്രത്തിലെ ഏറ്റവും വലിയ സൈനിക നീക്കങ്ങളിലൊന്നാണെന്ന് ട്രംപ് വിശേഷിപ്പിച്ചു

ഹോര്‍മുസ് കടലിടുക്കിലെ കപ്പല്‍ ഗതാഗതം സുഗമമാക്കുന്നതിനായി അമേരിക്ക ആരംഭിച്ച പ്രൊജക്റ്റ് ഫ്രീഡം' ദൗത്യത്തിന് നേരെ ഇറാന്‍ ആക്രമണം നടത്തിയാല്‍ ആ രാജ്യത്തെ ഭൂമുഖത്ത് നിന്ന് തുടച്ചുനീക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ്.
നിലവില്‍ അമേരിക്കന്‍ നാവിക സേന നടത്തുന്ന നീക്കങ്ങള്‍ ചരിത്രത്തിലെ ഏറ്റവും വലിയ സൈനിക നീക്കങ്ങളിലൊന്നാണെന്ന് ട്രംപ് വിശേഷിപ്പിച്ചു. ലോകമെമ്പാടുമുള്ള യുഎസ് സൈനിക താവളങ്ങള്‍ അത്യാധുനിക അയുധങ്ങളാല്‍ സജ്ജമാണെന്നും ആവശ്യമായി വന്നാല്‍ അവയെല്ലാം ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. 
ഹോര്‍മുസ് കടലിടുക്കില്‍ വച്ച് ദക്ഷിണ കൊറിയന്‍ ചരക്കു കപ്പലിന് നേരെ ആക്രമണം ഉണ്ടായ പശ്ചാത്തലത്തില്‍ അമേരിക്കയുടെ ഈ ദൗത്യത്തില്‍ പങ്കാളികളാകാന്‍ ട്രംപ് ദക്ഷിണ കൊറിയയോട് ആവശ്യപ്പെട്ടു.