കരാറിലെത്തിയില്ലെങ്കില്‍ നിരവധി ബോംബുകള്‍ പൊട്ടാന്‍ തുടങ്ങും ; ഇറാന് മുന്നറിയിപ്പുമായി വീണ്ടും ട്രംപ്

ഇറാന്‍ ആണവായുധങ്ങള്‍ സ്വന്തമാക്കാന്‍ പാടില്ല എന്നതാണ് യുഎസിന്റെ പ്രധാന ആവശ്യമെന്ന് ട്രംപ് ആവര്‍ത്തിച്ചു.

 

വെടിനിര്‍ത്തല്‍ കാലാവധി കഴിഞ്ഞാല്‍ എന്ത് സംഭവിക്കുമെന്ന ചോദ്യത്തിനാണ് ട്രംപ് ഈ മറുപടി നല്‍കിയത്. 

ഇറാനുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ ചൊവ്വാഴ്ച വൈകുന്നേരത്തോടെ അവസാനിക്കാനിരിക്കെ, കടുത്ത മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്ത്. കരാറിലെത്താതെ വെടിനിര്‍ത്തല്‍ സമയം തീര്‍ന്നാല്‍ നിരവധി ബോംബുകള്‍ പൊട്ടാന്‍ തുടങ്ങും എന്നാണ് പിബിഎസ് ന്യൂസിനോട് അദ്ദേഹം വ്യക്തമാക്കിയത്. വെടിനിര്‍ത്തല്‍ കാലാവധി കഴിഞ്ഞാല്‍ എന്ത് സംഭവിക്കുമെന്ന ചോദ്യത്തിനാണ് ട്രംപ് ഈ മറുപടി നല്‍കിയത്. 

ഇറാന്‍ ആണവായുധങ്ങള്‍ സ്വന്തമാക്കാന്‍ പാടില്ല എന്നതാണ് യുഎസിന്റെ പ്രധാന ആവശ്യമെന്ന് ട്രംപ് ആവര്‍ത്തിച്ചു. ഈ വിഷയത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പാകിസ്ഥാനിലെ ഇസ്ലാമാബാദില്‍ നടക്കാനിരിക്കുന്ന രണ്ടാംഘട്ട ചര്‍ച്ചകളില്‍ ഇറാന്‍ പങ്കെടുക്കുമോ എന്ന കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ടെങ്കിലും, തന്റെ സംഘത്തെ അയക്കുമെന്ന് ട്രംപ് ഉറപ്പിച്ചു പറഞ്ഞു.