പ്രായപൂര്‍ത്തിയായ ശേഷം കന്യകയായ പെണ്‍കുട്ടി മൗനം പാലിച്ചാല്‍ അത് വിവാഹ സമ്മതമായി കണക്കാക്കാം ; പുതിയ നിയമവുമായി താലിബാന്‍
വലിയ വിമര്‍ശനമാണ് പുതിയ നിയമത്തിന് എതിരെ ഉയരുന്നത്.
കുട്ടികളുടെ വിവാഹത്തില്‍ അച്ഛനും മുത്തച്ഛനും അധികാരമുണ്ടെന്നും നിയമത്തില്‍ പറയുന്നു
ബാലവിവാഹം പിന്തുണയ്ക്കുന്ന പുതിയ നിയമവുമായി താലിബാന്‍. താലിബാന്‍ പരമോന്നത നേതാവ് ഹിബത്തുല്ല അഖുന്ദ്‌സാദ നിയമം അംഗീകരിച്ചു. ഈ മാസം ആദ്യം ഔദ്യോഗികമായി പ്രഖ്യാപിച്ചതായി അഫ്ഗാന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
പുതിയ നിയമത്തില്‍ ബാലവിവാഹം, കാണാതാകുന്ന ജീവിതപങ്കാളികള്‍, വ്യഭിചാരാരോപണം, മതപരിവര്‍ത്തനം തുടങ്ങിയ വിഷയങ്ങള്‍ ഉള്‍പ്പെടുന്നു. പ്രായപൂര്‍ത്തിയായ ശേഷം കന്യകയായ പെണ്‍കുട്ടി മൗനം പാലിച്ചാല്‍ അത് വിവാഹ സമ്മതമായി കണക്കാക്കാമെന്നാണ് പുതിയ നിയമത്തില്‍ പറയുന്നത്. കുട്ടികളുടെ വിവാഹത്തില്‍ അച്ഛനും മുത്തച്ഛനും അധികാരമുണ്ടെന്നും നിയമത്തില്‍ പറയുന്നു
വ്യഭിചാരാരോപണം, മതപരിവര്‍ത്തനം, കാലങ്ങളായി കാണാതായ ഭര്‍ത്താക്കന്മാര്‍ എന്നിവയുമായി ബന്ധപ്പെട്ട കേസുകളില്‍ ഇടപെടാനുള്ള അധികാരം താലിബാന്‍ ജഡ്ജിമാര്‍ക്കുമുണ്ട്. രാജ്യാന്തര തലത്തില്‍ വലിയ വിമര്‍ശനമാണ് പുതിയ നിയമത്തിന് എതിരെ ഉയരുന്നത്.