കാനഡയില്‍ തന്നെ ജീവിതം തുടരാന്‍ ആഗ്രഹിക്കുന്നു, പണം മാത്രമല്ല കാരണം ; പ്രവാസി യുവാവിന്റെ വീഡിയോ വൈറല്‍
ജീവിത നിലവാരവും പൊതു സംവിധാനങ്ങളും കാരണങ്ങളാണെന്ന് സുജീത് ദാഹിയ പറയുന്നു.
പണം നിറയെ സമ്പാദിക്കുന്ന പ്രവാസികള്‍ എന്നാല്‍ ഇതു മാത്രം ലക്ഷ്യം വച്ചല്ല ജീവിക്കുന്നത്.
വിദേശത്ത് പോയാല്‍ പണവുമായി നാട്ടില്‍ വന്ന് സുഖമായി ജീവിക്കാമെന്ന് കരുതിയവര്‍ ഇപ്പോള്‍ ചിന്ത മാറ്റി. വീടും ചെറിയ ബിസിനസുമായി നാട്ടില്‍ കൂടാമെന്ന് ചിന്തിച്ചവര്‍ ഇപ്പോള്‍ വിദേശത്തെത്തി പിആര്‍ കിട്ടി ജീവിതം അവിടെ തുടരാനാണ് ആഗ്രഹിക്കുന്നത്. യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് കുടിയേറിയവര്‍ പലര്‍ക്കും നാട്ടിലേക്ക് മടങ്ങേണ്ടെന്ന ചിന്തയാണ്. ഇതിന്റെ കാരണം പറയുകയാണ് കാനഡയില്‍ താമസമാക്കിയ സുജിത് ദാഹിയ. സാമ്പത്തിക നേട്ടമല്ല മറിച്ച് ജീവിത നിലവാരം ഉള്‍പ്പെടെ പത്തു കാര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് കാനഡയില്‍ തുടരുന്നതെന്ന് ഇദ്ദേഹം വീഡിയോയില്‍ പറയുന്നു.
പണം നിറയെ സമ്പാദിക്കുന്ന പ്രവാസികള്‍ എന്നാല്‍ ഇതു മാത്രം ലക്ഷ്യം വച്ചല്ല ജീവിക്കുന്നത്. ജീവിത നിലവാരവും പൊതു സംവിധാനങ്ങളും കാരണങ്ങളാണെന്ന് സുജീത് ദാഹിയ പറയുന്നു.
ഇന്ത്യയില്‍ റാങ്കിനും മാര്‍ക്കിനും പ്രാധാന്യം നല്‍കുമ്പോള്‍ വിദേശ രാജ്യങ്ങള്‍ കഴിവ് മാനദണ്ഡമാക്കുന്നു. വൃത്തിയുള്ള സാമൂഹിക അന്തരീക്ഷം, സുരക്ഷ, ലോകോത്തര വിദ്യാഭ്യാസം, അഴിമതി രഹിത ഭരണം, സൗജന്യ ആരോഗ്യ സംരക്ഷണം, തൊഴിലിന് ലഭിക്കുന്ന ബഹുമാനം, നിയമത്തിന് മുന്നിലെ തുല്യത എന്നിങ്ങനെയെല്ലാം വിദേശ രാജ്യങ്ങളില്‍ ലഭിക്കുമെന്ന് വീഡിയോയില്‍ പറയുന്നു.
കനേഡിയന്‍ പാസ്പോര്‍ട്ട് ശക്തമായ പാസ്പോര്‍ട്ടില്‍ ഒന്നാണ് .മറ്റു രാജ്യങ്ങളിലേക്ക് വീസ ഇല്ലാതെ ഈ പാസ്പോര്‍ട്ട് ഉപയോഗിച്ച് സന്ദര്‍ശനം നടത്താം. നല്ല തൊഴിലും വരുമാനവും ജീവിത നിലവാരവും മൂലം യൂറോപ്പിലും വടക്കേ അമേരിക്കയിലും തുടരാനാണ് ഇന്ത്യക്കാര്‍ ആഗ്രഹിക്കുന്നത് . മാതൃരാജ്യത്തെ തള്ളിപറയുകയല്ലെന്നും ഭാവിയെ മുന്‍നിര്‍ത്തിയാണ് തീരുമാനമെന്നും അദ്ദേഹം പറയുന്നു.