ജനങ്ങള്‍ ഖമേനിയെ വെറുക്കുന്നു എന്നാണ് താന്‍ കരുതിയത്, ചിലപ്പോള്‍ വ്യാജ കണ്ണീരാകും ; ഇറാനിലെ വിപുലമായ വിലാപചടങ്ങുകളില്‍ പ്രതികരിച്ച് ട്രംപ്

ആയത്തുള്ള അലി ഖമേനിയുടെ വിപുലമായ വിലാപചടങ്ങുകള്‍ രാജ്യത്ത് പുരോഗമിക്കവെ, ഇറാന്റെ അവശേഷിക്കുന്ന ഭരണനേതൃത്വത്തെ മുഴുവന്‍ ഒരൊറ്റ നീക്കത്തിലൂടെ ഇല്ലാതാക്കാന്‍ തനിക്ക് സാധിക്കുമെന്ന വിവാദ പ്രസ്താവനയും ട്രംപ് നടത്തി.

 

തങ്ങള്‍ ദയവുള്ളവരായതുകൊണ്ടാണ് വിലാപയാത്രയ്ക്കായി ഇറാന് ഒരാഴ്ചത്തെ 'അവധി' നല്‍കിയതെന്ന പരിഹാസവും ട്രംപ് ഉയര്‍ത്തിയിട്ടുണ്ട്.

ഇറാന്റെ മുന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ വിപുലമായ വിലാപചടങ്ങുകളില്‍ ഞെട്ടി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ചടങ്ങുകള്‍ക്കിടെ ഇറാന്റെ വിദേശകാര്യ മന്ത്രിയും പാര്‍ലമെന്റ് സ്പീക്കറും പൊട്ടിക്കരയുന്ന ദൃശ്യങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന്, ജനങ്ങള്‍ ഖമേനിയെ വെറുക്കുന്നു എന്നാണ് താന്‍ കരുതിയതെന്നും ഇത് ഒരുപക്ഷേ 'വ്യാജക്കണ്ണീര്‍' ആയിരിക്കാമെന്നും ട്രംപ് പ്രതികരിച്ചു. തങ്ങള്‍ ദയവുള്ളവരായതുകൊണ്ടാണ് വിലാപയാത്രയ്ക്കായി ഇറാന് ഒരാഴ്ചത്തെ 'അവധി' നല്‍കിയതെന്ന പരിഹാസവും ട്രംപ് ഉയര്‍ത്തിയിട്ടുണ്ട്.

അതേസമയം, ആയത്തുള്ള അലി ഖമേനിയുടെ വിപുലമായ വിലാപചടങ്ങുകള്‍ രാജ്യത്ത് പുരോഗമിക്കവെ, ഇറാന്റെ അവശേഷിക്കുന്ന ഭരണനേതൃത്വത്തെ മുഴുവന്‍ ഒരൊറ്റ നീക്കത്തിലൂടെ ഇല്ലാതാക്കാന്‍ തനിക്ക് സാധിക്കുമെന്ന വിവാദ പ്രസ്താവനയും ട്രംപ് നടത്തി. എന്നാല്‍, ചര്‍ച്ചകള്‍ നടത്താന്‍ പിന്നെ അവിടെ ആരും അവശേഷിക്കില്ല എന്നതിനാലാണ് താന്‍ അതിന് മുതിരാത്തതെന്നും ട്രംപ് വ്യക്തമാക്കി. പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ 'ആക്‌സിയോസിന്' നല്‍കിയ അഭിമുഖത്തിലാണ് ട്രംപ് ഇറാന് നേരെ വീണ്ടും കടുത്ത ഭാഷയില്‍ ഭീഷണി മുഴക്കിയത്.