അ​ടു​ത്ത മാ​സം മുതൽ അബുദാബിയിൽ ഹൈഡ്രജൻ ബസുകൾ ഓടി തുടങ്ങും

അബുദാബി: അബുദാബിയിൽ അ​ടു​ത്ത മാ​സം മുതൽ ഹൈ​ഡ്ര​ജ​ന്‍ ഊ​ര്‍ജ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ബ​സു​ക​ള്‍ ഓടി തുടങ്ങും. ഹ​രി​ത പൊ​തു​ഗ​താ​ഗ​ത ല​ക്ഷ്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ത​ല​സ്ഥാ​ന ന​ഗ​രി​യി​ല്‍ ഹൈ​ഡ്ര​ജ​ന്‍ ബ​സു​ക​ള്‍ സ​ര്‍വി​സ് ന​ട​ത്തു​ക​യെ​ന്ന് സം​യോ​ജി​ത ഗ​താ​ഗ​ത കേ​ന്ദ്ര​ത്തി​ലെ മു​തി​ര്‍ന്ന ഉ​ദ്യോ​ഗ​സ്ഥ​ന്‍ അ​റി​യി​ച്ചു.
 
ഏ​തൊ​ക്കെ റൂ​ട്ടു​ക​ളി​ലാ​ണ് ഇ​ല​ക്ട്രി​ക്, ഹൈ​ഡ്ര​ജ​ന്‍ ബ​സു​ക​ള്‍ ഓ​ടു​ക​യെ​ന്ന് വെ​ളി​പ്പെ​ടു​ത്തി​യി​ല്ല. അ​തേ​സ​മ​യം അബുദാബിയിൽ മാ​ത്ര​മാ​വും ഇ​പ്പോ​ള്‍ ഈ ​ബ​സു​ക​ള്‍ ഓ​ടു​ക​യെ​ന്നും നി​ല​വി​ലെ യാ​ത്രാ​ക്കൂ​ലി​യാ​ണ് ഇ​തി​നും ബാ​ധ​ക​മെ​ന്നും സം​യോ​ജി​ത ഗ​താ​ഗ​ത കേ​ന്ദ്ര​ത്തി​നു കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പൊ​തു​ഗ​താ​ഗ​ത കാ​ര്യ വ​കു​പ്പി​ലെ ആ​ള്‍ട്ട​ര്‍നേ​റ്റി​വ് സ​സ്‌​റ്റെ​യ്‌​ന​ബി​ള്‍ മൊ​ബി​ലി​റ്റി വി​ഭാ​ഗം മേ​ധാ​വി അ​നാ​ന്‍ അ​ലം​രി പ​റ​ഞ്ഞു.