ഹെലിൻ ചുഴലിക്കാറ്റ് ; അമേരിക്കയിൽ മരണം 100 ആയി

 

ഫ്ലോറിഡ : അമേരിക്കയിൽ സർവ്വ നാശം വിതച്ച് ഹെലിൻ ചുഴലിക്കാറ്റ്. നോർത്ത് കരോലൈന, സൗത്ത് കരോലൈന, ജോർജിയ, ഫ്ലോറിഡ, ടെന്നസി, വിർജീനിയ എന്നിവിടങ്ങളിൽ കനത്ത നാശം വിതച്ചാണ് ‘ഹെലിൻ’ കടന്നുപോയത്. ഫ്ലോറിഡ മുതൽ വിർജീനിയ വരെ വെള്ളപ്പൊക്കത്തിനും ‘ഹെലിൻ’ കാരണമായതായാണ് വിവരം. മരണസംഖ്യ 100 ആയി ഉയർന്നിട്ടുണ്ട്.

പ്രദേശത്ത് നിന്ന് നിരവധി മൃതദേഹങ്ങൾ കണ്ടെടുത്തു. ചുഴലിക്കാറ്റിനെ തുടർന്ന് നിരവധി സ്ഥലങ്ങളിൽ വൈദ്യുതി തടസ്സവും, 100 ​​ബില്യൺ ഡോളറിന്റെ നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തു. റോഡുകളും പാലങ്ങളും തകരുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്തു.

നോർത്ത് കരോലൈന, സൗത്ത് കരോലൈന, ജോർജിയ, ഫ്ലോറിഡ, ടെന്നസി, വിർജീനിയ എന്നിവിടങ്ങളിലായി 90 പേരോളം മരണപ്പെട്ടതായി സംസ്ഥാന, പ്രാദേശിക ഉദ്യോഗസ്ഥർ അറിയിച്ചു.