മോഖ തുറമുഖ നഗരത്തിന്റെ നിയന്ത്രണം പിടിച്ചെടുത്ത് ഹൂത്തികള്‍
സൈനിക നീക്കം യെമനിലെ ആഭ്യന്തര സംഘര്‍ഷം വീണ്ടും രൂക്ഷമാക്കുകയും സൗദി അറേബ്യ അടക്കമുള്ള അയല്‍രാജ്യങ്ങളിലേക്ക് ആഘാതം സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്.
അന്താരാഷ്ട്രതലത്തില്‍ അംഗീകരിക്കപ്പെട്ട യെമന്‍ സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന സഖ്യസേനയെ പരാജയപ്പെടുത്തി വ്യാഴാഴ്ചയാണ് ഹൂതികള്‍ മോഖ നഗരത്തില്‍ പൂര്‍ണ്ണ നിയന്ത്രണം നേടിയത്.
യെമനിലെ ചെങ്കടല്‍ തീരത്തുള്ള തന്ത്രപ്രധാനമായ മോഖ തുറമുഖ നഗരത്തിന്റെ നിയന്ത്രണം പിടിച്ചെടുത്ത് ഹൂത്തികള്‍. അന്താരാഷ്ട്ര കപ്പല്‍ പാതയായ ബാബ് അല്‍-മന്ദേബ് ഹൂത്തികള്‍ കൂടുതല്‍ അടുക്കുന്നതിന്റെ ഭാഗമായുള്ള സായുധ നീക്കത്തിലാണ് മോഖ തുറമുഖം പിടിച്ചതെന്നാണ് അന്തര്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അന്താരാഷ്ട്രതലത്തില്‍ അംഗീകരിക്കപ്പെട്ട യെമന്‍ സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന സഖ്യസേനയെ പരാജയപ്പെടുത്തി വ്യാഴാഴ്ചയാണ് ഹൂതികള്‍ മോഖ നഗരത്തില്‍ പൂര്‍ണ്ണ നിയന്ത്രണം നേടിയത്. ബാബ് അല്‍ മന്ദേബ് കടലിടുക്കില്‍ നിന്ന് വെറും 80 കിലോമീറ്റര്‍ മാത്രം അകലെ സ്ഥിതി ചെയ്യുന്ന മോഖ പിടിച്ചെടുത്തതോടെ മേഖലയിലെ സമുദ്ര വ്യാപാര പാതകളില്‍ തങ്ങളുടെ സ്വാധീനം ശക്തമാക്കാന്‍ ഹൂതികള്‍ക്ക് സാധിക്കും.
ഈ സൈനിക നീക്കം യെമനിലെ ആഭ്യന്തര സംഘര്‍ഷം വീണ്ടും രൂക്ഷമാക്കുകയും സൗദി അറേബ്യ അടക്കമുള്ള അയല്‍രാജ്യങ്ങളിലേക്ക് ആഘാതം സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. സംഘര്‍ഷം അയല്‍പ്രദേശങ്ങളിലേക്ക് പടര്‍ന്നതോടെ മോഖയില്‍ നിന്ന് നൂറുകണക്കിന് സ്ത്രീകളും കുട്ടികളും ലാഹ്ജ്, ഏഡന്‍ തുടങ്ങിയ സുരക്ഷിത മേഖലകളിലേക്ക് പലായനം ചെയ്യുകയാണ്. ചെങ്കടലിലൂടെയുള്ള എണ്ണക്കപ്പലുകളുടെയും മറ്റ് വാണിജ്യ കപ്പലുകളുടെയും സഞ്ചാരത്തെ ഈ പുതിയ നീക്കം വന്‍തോതില്‍ ബാധിച്ചേക്കാമെന്ന് അന്താരാഷ്ട്ര തലത്തില്‍ വലിയ ആശങ്കയുയര്‍ത്തുന്നതാണ് നിലവിലെ നീക്കം.