ചെങ്കടലിലെ ബാബ് അൽ-മന്ദേബ് കടലിടുക്കിൽ ഹൂതികൾ ചരക്കു കപ്പൽ ആക്രമിച്ചു; ആറ് പേർ കൊല്ലപ്പെട്ടു
ചെങ്കടലിലെ ബാബ് അൽ-മന്ദേബ് കടലിടുക്കിൽ ഹൂതികൾ ചരക്കു കപ്പൽ ആക്രമിച്ചു. ആറ് പേർ കൊല്ലപ്പെട്ടു.ഫെബ്രുവരി 28-ന് ഇറാൻ യുദ്ധം ആരംഭിച്ചതിനുശേഷമുള്ള ഹൂതികളുടെ കപ്പൽ ആക്രമണത്തിൽ ഇതാദ്യമായാണ് ആറ് പേർ കൊല്ലപ്പെടുന്നത്.
ഈജിപ്തിന്റെ ഉടമസ്ഥതയിലുള്ള തിഹാമ എന്ന ചരക്കുകപ്പലാണ് ഹൂതികൾ ചെങ്കടലിൽ ആക്രമിച്ചതെന്നാണ് റിപ്പോർട്ടുകൾ
ചെങ്കടലിലെ ബാബ് അൽ-മന്ദേബ് കടലിടുക്കിൽ ഹൂതികൾ ചരക്കു കപ്പൽ ആക്രമിച്ചു. ആറ് പേർ കൊല്ലപ്പെട്ടു.ഫെബ്രുവരി 28-ന് ഇറാൻ യുദ്ധം ആരംഭിച്ചതിനുശേഷമുള്ള ഹൂതികളുടെ കപ്പൽ ആക്രമണത്തിൽ ഇതാദ്യമായാണ് ആറ് പേർ കൊല്ലപ്പെടുന്നത്.കൊല്ലപ്പെട്ട നാവികരിൽ മൂന്നു പേർ പാകിസ്ഥാനികളും ഒരാൾ ഇന്തോനേഷ്യക്കാരനുമാണ്.
ഈജിപ്തിന്റെ ഉടമസ്ഥതയിലുള്ള തിഹാമ എന്ന ചരക്കുകപ്പലാണ് ഹൂതികൾ ചെങ്കടലിൽ ആക്രമിച്ചതെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ സൈനിക ഉപകരണങ്ങൾ വഹിച്ചുകൊണ്ടിരുന്ന സൗദി കപ്പലിനെ ലക്ഷ്യമിട്ടാണ് ആക്രമണെന്നായിരുന്നു ഹൂതികൾ വീശദീകരണം.
ഹോർമുസ് തുറക്കണമെങ്കിൽ അമേരിക്ക ഇറാന്റെ മരവിപ്പിച്ച ആസ്തികൾ വിട്ടുനൽകണമെന്ന് ഇറാന്റെ പുതിയ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി മൊഹ്‌സിൻ റെസായി. ഇറാൻ വഞ്ചകരായ വിലപേശലുകാരാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്.ഇറാനെതിരായ നാവിക ഉപരോധം ലംഘിക്കാൻ ശ്രമിച്ച പനാമ പതാകയുള്ള ചരക്ക് കപ്പൽ ആക്രമിച്ചതായി യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു.