അമേരിക്ക ധാരണയ്ക്ക് തയ്യാറായാല്‍ ഒരാഴ്ച കൊണ്ട് ഹോര്‍മൂസ് തുറക്കും: അബ്ബാസ് അരാഗ്ചി
അമേരിക്ക ധാരണയ്ക്ക് തയ്യാറായാല്‍ ഒരാഴ്ച കൊണ്ട് ഹോര്‍മൂസ് തുറക്കും: അബ്ബാസ് അരാഗ്ചി
ജൂണില്‍ ഒപ്പുവെച്ച ധാരണാപത്രത്തില്‍ ഇതിനാവശ്യമായ കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആവശ്യമായ വ്യവസ്ഥകള്‍ അമേരിക്ക പാലിക്കുകയാണെങ്കില്‍ കടലിടുക്ക് വീണ്ടും തുറക്കാനും ഏഴ് ദിവസത്തിനുള്ളില്‍ സാധാരണ സമുദ്രഗതാഗതം പുനഃസ്ഥാപിക്കാനും കഴിയുമെന്നായിരുന്നു മാധ്യമങ്ങളോടുള്ള അരാഗ്ചിയുടെ പ്രതികരണം.
ഹോര്‍മുസ് കടലിടുക്ക് ഒരാഴ്ചയ്ക്കുള്ളില്‍ വീണ്ടും തുറക്കാന്‍ സാധിക്കുന്ന തരത്തിലുള്ള ഒരു കരാര്‍ അമേരിക്കയ്ക്ക് മുന്നില്‍ വെച്ചതായി ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. ആവശ്യമായ വ്യവസ്ഥകള്‍ പാലിക്കപ്പെടുകയാണെങ്കില്‍ ഹോര്‍മുസ് കടലിടുക്ക് തുറക്കാന്‍ സാധിക്കുമെന്ന് ന്യൂയോര്‍ക്കില്‍ ഐക്യരാഷ്ട്ര സഭാ ആസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ അരാഗ്ചി വ്യക്തമാക്കി. ജൂണില്‍ ഒപ്പുവെച്ച ധാരണാപത്രത്തില്‍ ഇതിനാവശ്യമായ കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആവശ്യമായ വ്യവസ്ഥകള്‍ അമേരിക്ക പാലിക്കുകയാണെങ്കില്‍ കടലിടുക്ക് വീണ്ടും തുറക്കാനും ഏഴ് ദിവസത്തിനുള്ളില്‍ സാധാരണ സമുദ്രഗതാഗതം പുനഃസ്ഥാപിക്കാനും കഴിയുമെന്നായിരുന്നു മാധ്യമങ്ങളോടുള്ള അരാഗ്ചിയുടെ പ്രതികരണം. ഇനി തീരുമാനം അമേരിക്കയുടേതാണെന്ന് ചൂണ്ടിക്കാണിച്ച അരാഗ്ചി ഖത്തര്‍ വഴിയാണ് നിര്‍ദേശം അമേരിക്കയ്ക്ക് കൈമാറിയതെന്നും വ്യക്തമാക്കി. എന്നാല്‍ അമേരിക്ക സ്വീകരിക്കണമെന്ന് ഇറാന്‍ ആവശ്യപ്പെടുന്ന നടപടികള്‍ എന്തൊക്കെയാണെന്ന് അദ്ദേഹം കൃത്യമായി വ്യക്തമാക്കിയില്ല. അമേരിക്ക സ്വീകരിക്കേണ്ട നടപടികള്‍ പുതിയതല്ല. അവയെല്ലാം ധാരണാപത്രത്തില്‍ നേരത്തെ തന്നെ ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്നായിരുന്നു അരാഗ്ചിയുടെ പ്രതികരണം. കരാറിലെത്താനും ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കാനും അമേരിക്കയ്ക്ക് ആത്മാര്‍ഥമായ താല്‍പര്യമുണ്ടെങ്കില്‍ ഇതിനാവശ്യമായ എല്ലാ കാര്യങ്ങളും ഇപ്പോള്‍ തന്നെ തയ്യാറാണ് എന്നും അരാഗ്ചി കൂട്ടിച്ചേര്‍ത്തു. അതേ സമയം ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം അമേരിക്കയുടെ കൈവശമാണെന്നും അതിനാല്‍ തങ്ങള്‍ക്ക് തിടുക്കമില്ലെന്നുമാണ് യു എസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്.