ഇറാനൊപ്പം ചേര്‍ന്ന് ഹിസ്ബുള്ള ; ഇസ്രയേലില്‍ മിസൈല്‍ ആക്രമണം നടത്തി

ഇറാന്റെ പരമോന്നത നേതാവ് അലി ഖമനെയിയുടെ കൊലപാതകത്തിനുള്ള പ്രതികാരമാണിത് എന്നാണ് വിശദീകരണം.

 

ഹിസ്ബുള്ള ഒപ്പം ചേര്‍ന്നതായി ഇറാന്‍ മാധ്യമങ്ങള്‍ സ്ഥിരീകരിക്കുന്നു. 

യുഎസും ഇസ്രയേലും സംയുക്ത ആക്രമണം തുടരുന്നതിനിടെ ഇറാനൊപ്പം ഹിസ്ബുള്ള ചേര്‍ന്നതായി റിപ്പോര്‍ട്ട്. ലബനനില്‍ നിന്ന് മിസൈല്‍ ആക്രമണം ഉ ണ്ടായെന്ന് ഇസ്രയേല്‍ സേന പറയുന്നു. ഹിസ്ബുള്ള ഒപ്പം ചേര്‍ന്നതായി ഇറാന്‍ മാധ്യമങ്ങള്‍ സ്ഥിരീകരിക്കുന്നു. 

ഞായറാഴ്ച ഹിസ്ബുള്ള ലെബനനില്‍ നിന്ന് ഇസ്രയേലിലേക്ക് നിരവധി മിസൈലുകള്‍ തൊടുത്തുവെന്നാണ് ഐഡിഎഫിന്റെ ആരോപണം. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇസ്രയേലിന്റെ ഭാഗത്തു നിന്നുള്ള ആക്രമണം കാരണം വല്യ പ്രതിസന്ധി നേരിടേണ്ടി വന്നെങ്കിലും ഹിസ്ബുള്ള ഇപ്പോഴും ഇറാനോട് ചേര്‍ന്നു നില്‍ക്കുന്നു. ഇസ്രേലിലെ മിസൈല്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹിസ്ബുള്ള ഏറ്റെടുത്തു, ഇറാന്റെ പരമോന്നത നേതാവ് അലി ഖമനെയിയുടെ കൊലപാതകത്തിനുള്ള പ്രതികാരമാണിത് എന്നാണ് വിശദീകരണം. ബെയ്റൂട്ട് ഉള്‍പ്പെടെ ലെബനനില്‍ തിരിച്ചടി നല്‍കുമെന്ന് ഇസ്രയേല്‍ സൈന്യം അറിയിച്ചു.