അദ്ദേഹം മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നു, എഫ്ബിഐ ഡയറക്ടര്‍ സ്ഥാനത്തു നിന്ന് കാഷ് പട്ടേലിനെ നീക്കുമെന്ന വാര്‍ത്ത നിഷേധിച്ച് ട്രംപ്
മികച്ച രീതിയിലാണ് കാഷ് പട്ടേല്‍ പ്രവര്‍ത്തിക്കുന്നതെന്ന് ട്രംപ് കൂട്ടിച്ചേര്‍ത്തു.
Nov 26, 2025, 12:25 IST
ബ്യൂറോയുടെ സൗകര്യങ്ങള്‍ ദുരുപയോഗം ചെയ്തതിനും കാമുകിയ്ക്ക് സ്വാറ്റ് സുരക്ഷ നല്‍കിയതിനും പട്ടേല്‍ അന്വേഷണം നേരിടുകയാണ്.
എഫ്ബിഐ ഡയറക്ടര്‍ സ്ഥാനത്തു നിന്ന് ഇന്ക്.ന്ഡ അമേരിക്കന്‍ വംശജനായ കാഷ് പട്ടേലിനെ നീക്കം ചെയ്‌തേക്കുമെന്ന റിപ്പോര്‍ട്ട് നിഷേധിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മികച്ച രീതിയിലാണ് കാഷ് പട്ടേല്‍ പ്രവര്‍ത്തിക്കുന്നതെന്ന് ട്രംപ് കൂട്ടിച്ചേര്‍ത്തു.
കാഷ് പട്ടേലിനെ ചുറ്റിപറ്റി തുടര്‍ച്ചയായി വരുന്ന പ്രതികൂല വാര്‍ത്തകളില്‍ ട്രംപും സഹായികളും അസ്വസ്ഥരാണെന്ന റിപ്പോര്‍ട്ട് വന്നതോടെയാണ് അഭ്യൂഹങ്ങളുണ്ടായത്.
ബ്യൂറോയുടെ സൗകര്യങ്ങള്‍ ദുരുപയോഗം ചെയ്തതിനും കാമുകിയ്ക്ക് സ്വാറ്റ് സുരക്ഷ നല്‍കിയതിനും പട്ടേല്‍ അന്വേഷണം നേരിടുകയാണ്.