ഹോര്‍മൂസ് കടലിടുക്കിനടുത്ത് കനത്ത അമേരിക്കന്‍ ആക്രമണം; ഇറാന്റെ മിസൈല്‍ കേന്ദ്രങ്ങള്‍ ആക്രമിച്ചു

ഹോര്‍മൂസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന അന്താരാഷ്ട്ര കപ്പലുകള്‍ക്ക് ഭീഷണിയാകുന്ന മിസൈലുകളാണ് നശിപ്പിച്ചതെന്ന് സെന്‍ട്രല്‍ കമാന്‍ഡ് വിശദീകരിച്ചു.

 

നിരവധി ഡീപ് പെനിട്രേഷന്‍ ബോംബുകളാണ് പ്രയോഗിച്ചതെന്നും സെന്‍ട്രല്‍ കമാന്‍ഡ് പറഞ്ഞു.

ഹോര്‍മൂസ് കടലിടുക്കിനടുത്ത് കനത്ത അമേരിക്കന്‍ ആക്രമണം. ഹോര്‍മൂസിനടുത്ത് ഇറാന്റെ മിസൈല്‍ കേന്ദ്രങ്ങള്‍ ആക്രമിച്ചതായി അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡ് വ്യക്തമാക്കി. ആന്റി-ഷിപ്പ് മിസൈലുകളുള്ള കേന്ദ്രങ്ങളാണ് ആക്രമിക്കപ്പെട്ടത്. 5000 പൗണ്ട് ക്ലാസിലുള്ള നിരവധി ഡീപ് പെനിട്രേഷന്‍ ബോംബുകളാണ് പ്രയോഗിച്ചതെന്നും സെന്‍ട്രല്‍ കമാന്‍ഡ് പറഞ്ഞു.

ഹോര്‍മൂസ് കടലിടുക്ക് പ്രദേശത്ത് മിസൈലുകള്‍ ഭൂഗര്‍ഭ കേന്ദ്രങ്ങളിലാണ് ഒളിപ്പിച്ചിരിക്കുന്നതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഈ കേന്ദ്രങ്ങള്‍ ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ ഉപയോഗിച്ച് അമേരിക്കന്‍ സൈന്യം തകര്‍ത്തത്. ഹോര്‍മൂസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന അന്താരാഷ്ട്ര കപ്പലുകള്‍ക്ക് ഭീഷണിയാകുന്ന മിസൈലുകളാണ് നശിപ്പിച്ചതെന്ന് സെന്‍ട്രല്‍ കമാന്‍ഡ് വിശദീകരിച്ചു.