ഡിറ്റ് വാ ചുഴലിക്കാറ്റിനെ തുടര്‍ന്നുള്ള തീവ്രമഴ ; ശ്രീലങ്കയില്‍ നൂറിലേറെ പേര്‍ മരിച്ചു
കിഴക്കന്‍ തമിഴ്‌നാട്ടിലെ തീരദേശ ജിലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് ആണ്
Nov 29, 2025, 06:41 IST
പ്രളയ ഭീതിയില്‍ ആണ് തലസ്ഥാനം ആയ കൊളംബോ. ഓപ്പറേഷന്‍ സാഗര്‍ ബന്ധുവിന്റെ ഭാഗമായി ഇന്ത്യ കൂടുതല്‍ സഹായം ഇന്ന് കൈമാറും
ഡിറ്റ് വാ ചുഴലിക്കാറ്റിനെ തുടര്‍ന്നുള്ള തീവ്രമഴയിലും വെള്ളപ്പൊക്കത്തിലും ശ്രീലങ്കയില്‍ മരണം 100 കടന്നു. രണ്ട് ലക്ഷം പേര്‍ എങ്കിലും ദുരിതം അനുഭവിക്കുന്നതയി സര്‍ക്കാര്‍ അറിയിച്ചു.
പ്രളയ ഭീതിയില്‍ ആണ് തലസ്ഥാനം ആയ കൊളംബോ. ഓപ്പറേഷന്‍ സാഗര്‍ ബന്ധുവിന്റെ ഭാഗമായി ഇന്ത്യ കൂടുതല്‍ സഹായം ഇന്ന് കൈമാറും. അതേസമയം കിഴക്കന്‍ തമിഴ്‌നാട്ടിലെ തീരദേശ ജിലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് ആണ്. ഒരു ട്രെയിന്‍ പൂര്‍ണമായും 11ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കി. പുതുച്ചേരിയിലും തമിഴ്‌നാട്ടിലെ ചില ജില്ലകളിലും ഇന്ന് സ്‌കൂള്‍ അവധി പ്രഖ്യാപിചച്ചിട്ടുണ്ട്.