രണ്ടുതവണ മാരക വിഷം കുത്തിവച്ചിട്ടും മരിച്ചില്ല, കൂര്ക്കം വലിച്ചുറങ്ങി ; ക്രിസ്റ്റ പൈക്കിന്റെ വധശിക്ഷ നടപ്പാക്കാനായില്ല
രണ്ടുതവണ മാരക വിഷം കുത്തിവച്ചിട്ടും മരിച്ചില്ല, കൂര്ക്കം വലിച്ചുറങ്ങി ; ക്രിസ്റ്റ പൈക്കിന്റെ വധശിക്ഷ നടപ്പാക്കാനായില്ല
സെപ്തംബര് 30ന് രാത്രി റിവര്‌ബെന്ഡ് മാക്‌സിമം സെക്യൂരിറ്റി ഇന്സ്റ്റിറ്റിയൂട്ടില് വച്ചാണ് ക്രിസ്റ്റയുടെ വധശിക്ഷ നടപ്പാക്കാന് നിശ്ചയിച്ചത്.
യുഎസ് സുപ്രീം കോടതിയുടെ അനുമതി ലഭിച്ചതിനെ തുടര്ന്നാണ് ശിക്ഷ നടപ്പാക്കാനുള്ള നടപടികള് ആരംഭിച്ചത്.
യുഎസിലെ ടെന്നീസിയില് വനിതാ തടവുകാരി ക്രിസ്റ്റ പൈക്കിന്റെ (50) വധശിക്ഷ നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ടു. വധശിക്ഷ നടപ്പാക്കാനായി രണ്ടു തവണ മാരകമായ വിഷം കുത്തിവച്ചിട്ടും ക്രിസ്റ്റ പൈക്ക് മരണത്തെ അതിജീവിക്കുകയായിരുന്നു. ഇവരെ പിന്നാലെ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ 200 വര്ഷത്തിനിടയില് ടെന്നീസിയില് വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്ന ആദ്യത്തെ സ്ത്രീയാണ് ക്രിസ്റ്റ. യുഎസ് സുപ്രീം കോടതിയുടെ അനുമതി ലഭിച്ചതിനെ തുടര്ന്നാണ് ശിക്ഷ നടപ്പാക്കാനുള്ള നടപടികള് ആരംഭിച്ചത്.
സെപ്തംബര് 30ന് രാത്രി റിവര്‌ബെന്ഡ് മാക്‌സിമം സെക്യൂരിറ്റി ഇന്സ്റ്റിറ്റിയൂട്ടില് വച്ചാണ് ക്രിസ്റ്റയുടെ വധശിക്ഷ നടപ്പാക്കാന് നിശ്ചയിച്ചത്. രണ്ടു തവണ മാരകമായ വിഷം കുത്തിവച്ചിട്ടും ഇവരുടെ ബോധം നഷ്ടമാകുകയോ ഹൃദയമിടിപ്പ് നിലയ്ക്കുകയോ ചെയ്തില്ല. 40 മിനിറ്റിന് ശേഷം മയക്കത്തിലായ ക്രിസ്റ്റ ശ്വാസമെടുക്കുന്നത് തുടരുകയായിരുന്നു. വധശിക്ഷ നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യ നിലയെ കുറിച്ച് വിവരങ്ങള് പുറത്തുവിട്ടിട്ടില്ല.
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട തടവുകാരിയുടെ ശിക്ഷ നടപ്പാക്കുന്നതില് സംസ്ഥാം പരാജയപ്പെട്ടു. അസ്വസ്ഥതയുണ്ടാക്കുന്ന കാര്യമാണിത്. മാരകമായ വിഷം ഇരട്ടി ഡോസ് നല്കിയിട്ടും 40 മിനിറ്റിന് ശേഷം ക്രിസ്റ്റ ജീവനോടെ തുടരുകയും കൂര്ക്കം വലിച്ച് ഉറങ്ങുകയും ചെയ്യുകയായിരുന്നു ടെന്നീസി ഗവര്ണര് ബില് ലീ പറഞ്ഞു.
1995 ജനുവരി 12ന് തന്റെ 18ാം വയസ്സില് സഹപാഠിയായ കോളിന് സ്ലെമ്മറിനെ കൊലപ്പെടുത്തിയ കേസിലാണ് ഇവര്ക്ക് വധശിക്ഷ വിധിച്ചത്. തന്റെ 17 കാരനായ കാമുകന് ടാഡാരില് ഷിപ്പിനെ തട്ടിയെടുക്കാന് ശ്രമിച്ചെന്നാരോപിച്ചായിരുന്നു കൊലപാതകം. ക്രിസ്റ്റ പൈക്കും കാമുകനും ചേര്ന്ന് കോളിന് സ്ലെമ്മറിനെ വിജനമായ പ്രദേശത്തേക്ക് വിളിച്ചുവരുത്തി ബോക്‌സ് കട്ടറും പാറ കഷ്ണവും ഉപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നു.
വിചാരണയില് പ്രതി തെറ്റേറ്റു പറഞ്ഞു. മാപ്പപേക്ഷ കോടതി തള്ളി ക്രിസ്റ്റക്ക് വധശിക്ഷ വിധിച്ചു. ക്രിസ്റ്റയുടെ കാമുകന് ശിക്ഷാ ഇളവ് നല്കി ജീവപര്യന്തമാക്കി.