ഓവര്‍ സ്പീഡിന് പിടിച്ചു, പരിശോധിച്ചപ്പോള്‍ കൊക്കെയ്ന്‍ ഉപയോഗിച്ചെന്ന് തെളിഞ്ഞു ; ലോകകപ്പ് താരം പിടിയില്‍

വെള്ളിയാഴ്ച പുലര്‍ച്ചെ സിഡ്‌നിയില്‍ അമിത വേഗത്തില്‍ കാറോടിച്ചതിന് പൊലീസ് പിടികൂടിയതിന് ശേഷം നടത്തിയ പരിശോധനയിലാണ് 22 കാരന്‍ താരം കൊക്കെയ്ന്‍ ഉപയോഗിച്ചിരുന്നതായി തെളിഞ്ഞത്.

 

ലോകകപ്പില്‍ ഓസ്‌ട്രേലിയയ്ക്കായി മൂന്ന് മത്സരങ്ങളില്‍ കളിച്ച താരമാണ് വോള്‍പാറ്റോ

ഓസ്‌ട്രേലിയന്‍ ലോകകപ്പ് ഫുട്‌ബോള്‍ ടീമംഗം ക്രിസ്റ്റിയന്‍ വോള്‍പാറ്റോ ലഹരി ഉപയോഗിച്ചതായി പൊലീസ് കണ്ടെത്തല്‍. വെള്ളിയാഴ്ച പുലര്‍ച്ചെ സിഡ്‌നിയില്‍ അമിത വേഗത്തില്‍ കാറോടിച്ചതിന് പൊലീസ് പിടികൂടിയതിന് ശേഷം നടത്തിയ പരിശോധനയിലാണ് 22 കാരന്‍ താരം കൊക്കെയ്ന്‍ ഉപയോഗിച്ചിരുന്നതായി തെളിഞ്ഞത്.
ലോകകപ്പില്‍ ഓസ്‌ട്രേലിയയ്ക്കായി മൂന്ന് മത്സരങ്ങളില്‍ കളിച്ച താരമാണ് വോള്‍പാറ്റോ. ഇറ്റലിക്കാരനായ വോള്‍പാറ്റോ പൗരത്വം മാറ്റിയെടുത്താണ് ഓസ്‌ട്രേലിയയ്ക്കായി ലോകകപ്പില്‍ മത്സരിക്കാനിറങ്ങിയത്.