അമിതമായി ഭക്ഷണം കഴിക്കുന്ന ചലഞ്ചില്‍ പങ്കെടുത്തു, ദിവസവും കഴിച്ചത് പതിനായിരം കലോറി ആഹാരം ; 30 കാരനായ ഇന്‍ഫ്‌ലുവന്‍സറിന് ദാരുണാന്ത്യം

പ്രഭാതഭക്ഷണത്തിന് പേസ്ട്രിയും കേക്കും ഉച്ചഭക്ഷണത്തിന് ധാരാളം മയോണൈസ് അടങ്ങിയിട്ടുള്ള ഡംപ്ലിങ്സ്, അത്താഴത്തിന് ഒരു ബര്‍ഗറും രണ്ട് ചെറിയ പിസ്സകളും എന്നിങ്ങനെയായിരുന്നു ഭക്ഷണക്രമം.

 

മരണത്തിന് ഒരു ദിവസം മുന്‍പ് തനിക്ക് സുഖമില്ലെന്ന് അദ്ദേഹം സുഹൃത്തുക്കളോട് പറഞ്ഞിരുന്നു.

അമിതമായി ഭക്ഷണം കഴിക്കുന്ന ചലഞ്ചില്‍ പങ്കെടുത്ത റഷ്യന്‍ ഫിറ്റ്‌നസ് പരിശീലകനും ഇന്‍ഫ്‌ലുവന്‍സറുമായ ദിമിത്രി നുയാന്‍സിന്(30) ദാരുണാന്ത്യം. 25 കിലോ ശരീരഭാരം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള ചലഞ്ച് സ്വയം ഏറ്റെടുത്തിരുന്നു ദിമിത്രി. ഈ ലക്ഷ്യം കൈവരിക്കാനുള്ള കാര്യങ്ങളുമായി മുന്നോട്ടുപോകുന്നതിനിടെയാണ്, അദ്ദേഹം ഹൃദയസ്തംഭനം മൂലം മരിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.


ദിവസവും 10,000-ല്‍ അധികം കലോറി അദ്ദേഹം കഴിച്ചിരുന്നതായാണ് പീപ്പിള്‍ മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പിന്നീട് ഈ ഭാരം മുഴുവന്‍ കുറച്ച് തന്റെ രൂപമാറ്റം  കാണിക്കാനായിരുന്നു പദ്ധതി. മരണത്തിന് ഒരു ദിവസം മുന്‍പ് തനിക്ക് സുഖമില്ലെന്ന് അദ്ദേഹം സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന് പരിശീലന സെഷനുകളും റദ്ദാക്കിയിരുന്നു.
പ്രഭാതഭക്ഷണത്തിന് പേസ്ട്രിയും കേക്കും ഉച്ചഭക്ഷണത്തിന് ധാരാളം മയോണൈസ് അടങ്ങിയിട്ടുള്ള ഡംപ്ലിങ്സ്, അത്താഴത്തിന് ഒരു ബര്‍ഗറും രണ്ട് ചെറിയ പിസ്സകളും എന്നിങ്ങനെയായിരുന്നു ഭക്ഷണക്രമം. ഇതാണ് തിരിച്ചടിയായത്.