തലവേദന മാറാൻ പച്ചമീൻ വിഴുങ്ങി; 50കാരി ഗുരുതരാവസ്ഥയില്‍ ഐസിയുവില്‍
വിട്ടുമാറാത്ത തലവേദന മാറാൻ പച്ച മീൻ വിഴുങ്ങിയ 50കാരി ഗുരുതരാവസ്ഥയില്‍. കിഴക്കൻ ചൈനയിലാണ് സംഭവം. തലവേദന മാറുമെന്നുള്ള വിശ്വാസത്തെ തുടര്‍ന്ന് മീൻ വിഴുങ്ങുകയായിരുന്നു
പച്ച മത്സ്യം കഴിക്കുന്നത് ചൂട് പുറന്തള്ളാനും ശരീരത്തിലെ വിഷാംശം നീക്കം ചെയ്യാനും മൈഗ്രെയിന് മാറാനും സഹായിക്കുമെന്ന പരമ്പരാഗത വിശ്വാസം പിന്തുടര്‍ന്നാണ് ലിയു മീൻ വിഴുങ്ങിയത്.
ചൈന: വിട്ടുമാറാത്ത തലവേദന മാറാൻ പച്ച മീൻ വിഴുങ്ങിയ 50കാരി ഗുരുതരാവസ്ഥയില്‍. കിഴക്കൻ ചൈനയിലാണ് സംഭവം. തലവേദന മാറുമെന്നുള്ള വിശ്വാസത്തെ തുടര്‍ന്ന് മീൻ വിഴുങ്ങുകയായിരുന്നു.ജിയാങ്‌സു പ്രവിശ്യയില്‍ നിന്നുള്ള ലിയു എന്ന സ്ത്രീയാണ് പച്ച മത്സ്യം വേവിക്കാതെ കഴിച്ചതെന്ന് സൗത്ത് ചൈന മോര്‍ണിങ് പോസ്റ്റിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
പച്ച മത്സ്യം കഴിക്കുന്നത് ചൂട് പുറന്തള്ളാനും ശരീരത്തിലെ വിഷാംശം നീക്കം ചെയ്യാനും മൈഗ്രെയിന് മാറാനും സഹായിക്കുമെന്ന പരമ്പരാഗത വിശ്വാസം പിന്തുടര്‍ന്നാണ് ലിയു മീൻ വിഴുങ്ങിയത്. ഡിസംബര്‍ 14ന് രാവിലെ ലിയു ഒരു പ്രാദേശിക മാർക്കറ്റില്‍ നിന്ന് 2.5 കിലോഗ്രാം ഭാരമുള്ള ഒരു ഗ്രാസ് കാർപ്പ് വാങ്ങി. വീട്ടിലെത്തിയ ശേഷം മീൻ പച്ചയോടെ വിഴുങ്ങുകയായിരുന്നു. നാളുകളായി തന്നെ അലട്ടിക്കൊണ്ടിരിക്കുന്ന തലവേദനക്ക് ഉടൻ ആശ്വാസം കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു അവര്‍.
എന്നാല്‍ രണ്ട് മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ലിയുവിന് കടുത്ത ഛര്‍ദ്ദിയും വയറിളക്കവും വയറുവേദനയും അനുഭവപ്പെടാൻ തുടങ്ങി. നില വഷളായപ്പോള്‍ പരിഭ്രാന്തരായ കുടുംബം ഉടൻ ആശുപത്രിയിലെത്തിച്ചു. മത്സ്യത്തിന്‍റെ പിത്താശയത്തില്‍ നിന്നുള്ള വിഷബാധയാണ് കാരണമെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി.
രോഗിയുടെ ആരോഗ്യനില കണക്കിലെടുത്ത് ജിയാങ്‌സു സർവകലാശാലയിലെ അഫിലിയേറ്റഡ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. അഞ്ച് ദിവസത്തെ ചികിത്സക്ക് ശേഷം ലിയുവിന്‍റെ ആരോഗ്യനില മെച്ചപ്പെട്ടു. പിന്നീട് ആശുപത്രി വിടുകയും ചെയ്തു. ജനുവരി 7 ന് ആശുപത്രി ഔദ്യോഗികമായി സംഭവം റിപ്പോർട്ട് ചെയ്തതായി SCMP അറിയിച്ചു