ആളെ വേണ്ടത്ര പരിചയമില്ലെന്ന് തോന്നുന്നു, രാക്ഷസനാണിവന് ; സുന്ദര് പിച്ചൈയെ പരിചയപ്പെടുത്തി ട്രംപ്
ആളെ വേണ്ടത്ര പരിചയമില്ലെന്ന് തോന്നുന്നു, രാക്ഷസനാണിവന് ; സുന്ദര് പിച്ചൈയെ പരിചയപ്പെടുത്തി ട്രംപ്
ഒരു രാക്ഷസനായിരിക്കുക, എന്നാല് വളരെ നിശബ്ദനായിരിക്കുക, ട്രംപ് പറഞ്ഞു.
അധികം ആര്ക്കും അത്ര പരിചയമില്ലാത്ത ടെക് മേഖലയിലെ രാക്ഷസന് എന്നാണ് ട്രംപ് സുന്ദര് പിച്ചൈയെ വിശേഷിപ്പിച്ചത്.
ഗൂഗിള് സിഇഒ സുന്ദര് പിച്ചൈയെ മാധ്യമങ്ങള്ക്ക് പരിചയപ്പെടുത്തുന്ന അമേരിക്കന് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില് വൈറല്. പ്രമുഖ ടെക് കമ്പനി മേധാവികളുമായി വൈറ്റ് ഹൗസില് നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം സുന്ദര് പിച്ചൈയെ ട്രംപ് പ്രശംസിക്കുന്നു എന്ന തരത്തിലാണ് വീഡിയോയാണ് ശ്രദ്ധ നേടുന്നത്.
അധികം ആര്ക്കും അത്ര പരിചയമില്ലാത്ത ടെക് മേഖലയിലെ രാക്ഷസന് എന്നാണ് ട്രംപ് സുന്ദര് പിച്ചൈയെ വിശേഷിപ്പിച്ചത്. മാധ്യമങ്ങളോട് സംസാരിക്കവേ സുന്ദര്, താങ്കള്ക്ക് എന്തെങ്കിലും പറയാനുണ്ടോ എന്ന് ട്രംപ് ചോദിച്ചു. ആദ്യമായി നന്ദി എന്നു പറഞ്ഞുകൊണ്ട് പിച്ചൈ സംസാരിക്കാന് തുടങ്ങി. എന്നാല് സംസാരം തടസ്സപ്പെടുത്തിക്കൊണ്ട് ട്രംപ് ഇടപെടല് നടത്തി. ഇവര് ആരാണെന്ന് നിങ്ങള്ക്ക് യാതൊരു ധാരണയുമില്ല. ലോകത്തിലെ ഏറ്റവും വലിയ ആളുകളാണിവര്. ഈയാള് (സുന്ദര് പിച്ചൈ) ഒരു രാക്ഷസനാണ്. പക്ഷെ ആര്ക്കും അദ്ദേഹത്തെ അറിയില്ല. എന്തൊരു ജീവിതം. ഒരു രാക്ഷസനായിരിക്കുക, എന്നാല് വളരെ നിശബ്ദനായിരിക്കുക, ട്രംപ് പറഞ്ഞു.
തുടര്ന്ന് ട്രംപ് പിച്ചൈയുടെ അടുത്തേക്ക് വന്ന് മാധ്യമങ്ങളെ അദ്ദേഹത്തിന്റെ പേര് ഓര്മ്മിപ്പിച്ചു. നിങ്ങള് അറിയേണ്ടത് സുന്ദര് എന്ന് മാത്രമാണ്. സുന്ദര് എന്നതാണ് അദ്ദേഹത്തിന്റെ പേര്, ട്രംപ് കൂട്ടിച്ചേര്ത്തു. ട്രംപിന്റെ പരാമര്ശങ്ങളോട് സുന്ദര് പിച്ചൈ പുഞ്ചിരിയോടെയാണ് പ്രതികരിച്ചത്.