ഹാരിപോർട്ടർ നടി ഡാം മാഗി സ്മിത്ത് അന്തരിച്ചു

ലണ്ടൻ: ഹാരി പോട്ടർ പരമ്പരയിലൂടെ പ്രശസ്തയായ ബ്രിട്ടീഷ് നടി ഡാം മാഗി സ്മിത്ത് (89) അന്തരിച്ചു. അവരുടെ മക്കളായ ടോബി സ്റ്റീഫൻസും ക്രിസ് ലാർക്കിനും സംയുക്ത സന്ദേശത്തിലാണ് നിര്യാണ വാർത്ത പുറത്തുവിട്ടത്.

ലണ്ടൻ: ഹാരി പോട്ടർ പരമ്പരയിലൂടെ പ്രശസ്തയായ ബ്രിട്ടീഷ് നടി ഡാം മാഗി സ്മിത്ത് (89) അന്തരിച്ചു. അവരുടെ മക്കളായ ടോബി സ്റ്റീഫൻസും ക്രിസ് ലാർക്കിനും സംയുക്ത സന്ദേശത്തിലാണ് നിര്യാണ വാർത്ത പുറത്തുവിട്ടത്.

വെള്ളിയാഴ്ച പുലർച്ചെ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ഹാരി പോട്ടർ ചലച്ചിത്ര പരമ്പരയിലെ പ്രൊഫസർ മിനർവ മക്‌ഗോനാഗലായും ഡൗൺടൺ ആബിയിലെ ഡോവഗർ കൗണ്ടസ് എന്ന കഥാപാത്രമായും അവർ പ്രേക്ഷക മനസ്സുകളിൽ ചിര പ്രതിഷ്ഠ നേടിയിരുന്നു.

കൂടാതെ മിറാക്ക്ൾ ക്ലബ്, ഷെർലക് ഗ് നോംസ് എന്നീ ചിത്രങ്ങളിലടക്കം അഭിനയിച്ചിട്ടുണ്ട്. 1969 ലെ ദി പ്രൈം ഓഫ് മിസ് ജീൻ ബ്രോഡിയിൽ മികച്ച നടിക്കും 1978ലെ കാലിഫോർണിയ സ്യൂട്ട് എന്ന ചിത്രത്തിൽ മികച്ച സഹനടിക്കും അവർ ഓസ്കർ പുരസ്കാരം നേടിയിട്ടുണ്ട്.