പൊന്മുട്ടയിടുന്ന താറാവ് ..! ഇറച്ചിക്കായി അറുത്ത താറാവിന്റെ വയറ്റിൽ സ്വർണ്ണം
ഏകദേശം 1.6 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണമാണ് താറാവിന്‍റെ വയറ്റിൽ നിന്ന് കിട്ടിയത്.
Mar 6, 2026, 15:36 IST
ബെയ്ജിങ്: ഇറച്ചിക്കായി അറുത്ത താറാവിന്റെ വയറ്റിൽ സ്വർണം കണ്ടെത്തി. മധ്യചൈനയിലെ ഹുനാൻ പ്രവിശ്യയിലെ ലോങ്ഹുയി കൗണ്ടിയിലാണ് സംഭവം. ഗ്രാമീണൻ കറിവയ്ക്കാനായി മുറിച്ച താറാവിന്‍റെ വയറ്റിൽ തിളങ്ങുന്ന തരികൾ കണ്ടെത്തുകയായിരുന്നു.ഏകദേശം 1.6 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണമാണ് താറാവിന്‍റെ വയറ്റിൽ നിന്ന് കിട്ടിയത്.
കൗണ്ടിയുടെ വടക്ക് നിന്ന് തെക്കോട്ട് ഒഴുകുന്ന ചെൻഷുയി നദി മുന്ഡപ് സ്വർണഖനിക്ക് പേരുക്കേട്ട സ്ഥലമായിരുന്നു. പുഴയോരത്തെ ചെളിയിലും മണ്ണിലും ഇര തേടുന്നതിനിടെ താറാവ് സ്വർണത്തരികൾ വിഴുങ്ങിയതാകാമെന്നാണ് നിഗമനം. അധികൃതർ ഈ സ്വർണത്തിന്‍റെ ഉടമസ്ഥാവകാശത്തെക്കുറിച്ച് അന്വേഷിച്ചു വരികയാണ്. ചൈനയിലെ നിയമപ്രകാരം ഭൂമിക്കടിയിൽ നിന്ന് ലഭിക്കുന്ന ധാതുക്കൾ സർക്കാരിന്‍റേതാണ്. ഇക്കാര്യത്തിലും വ്യക്തത വരുത്തേണ്ടതുണ്ട്.