സ്വര്‍ണവും റോളക്സ് വാച്ചും കിട്ടിയതോടെ ട്രംപിന് മനം മാറ്റം ; സ്വിറ്റ്സര്‍ലന്‍ഡിന് ടാക്സ് ഇളവ്

നിയമങ്ങള്‍ പാലിച്ചുകൊണ്ടാണ് ട്രംപിന് സമ്മാനങ്ങള്‍ നല്‍കിയതെന്നാണ് സ്വിസ് കോടീശ്വരന്മാരുടെ പ്രതിനിധി സംഘവുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്.

 

കോടീശ്വരന്മാരുടെ ഒരു സംഘം സ്വര്‍ണ റോളക്സ് വാച്ചും 1.30 ലക്ഷം ഡോളര്‍ വിലമതിക്കുന്ന സ്വര്‍ണക്കട്ടിയുമാണ് സമ്മാനമായി നല്‍കിയത്. 

സ്വിറ്റ്സര്‍ലന്‍ഡിനുമേല്‍ യുഎസ് ചുമത്തി നികുതി കുറച്ച ട്രംപിന്റെ നടപടി വിവാദത്തില്‍. സ്വിസ് കോടീശ്വരന്മാരുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ട്രംപ് സ്വിറ്റ്സര്‍ലന്‍ഡിന് ചുമത്തിയ 39 ശതമാനം നികുതി 15 ശതമാനത്തിലേക്ക് കുറച്ചത്. സ്വിസ് കോടീശ്വരന്മാരുടെ ഒരു സംഘം സ്വര്‍ണ റോളക്സ് വാച്ചും 1.30 ലക്ഷം ഡോളര്‍ വിലമതിക്കുന്ന സ്വര്‍ണക്കട്ടിയുമാണ് സമ്മാനമായി നല്‍കിയത്. ഇതാണോ ഇളവിന് കാരണമെന്നതിനാലാണ് വിവാദം.

വിവാദമായതോടെ ഇരു രാജ്യങ്ങളിലേയും നിയമങ്ങള്‍ പാലിച്ചുകൊണ്ടാണ് ട്രംപിന് സമ്മാനങ്ങള്‍ നല്‍കിയതെന്നാണ് സ്വിസ് കോടീശ്വരന്മാരുടെ പ്രതിനിധി സംഘവുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്.
എംഎസ്സി ,റോളക്സ്, പാര്‍ട്ണേഴ്സ് ഗ്രൂപ്പ്, മെര്‍ക്കുറിയ, റിച്ചമണ്ട്, എംകെഎസ് എന്നി കമ്പനികളുടെ ഉന്നതരാണ് ട്രംപിനെ വൈറ്റ് ഹൗസിലെത്തി കണ്ടത്.യുഎസില്‍ 200 ബില്യണ്‍ ഡോളറിന്റെ നിക്ഷേപവും സ്വിസ് കോടീശ്വരന്മാര്‍ ട്രംപിന് ഉറപ്പു നല്‍കിയിരുന്നു.