ഗസ്സയിൽ ഇസ്രായേൽ തുടരുന്ന ആക്രമണങ്ങളിൽ ഒരു നിലപാട് മാറ്റവുമില്ല : കമല ഹാരിസ്

വാഷിങ്ടൺ : ഗസ്സയിൽ ഇസ്രായേൽ തുടരുന്ന ആക്രമണങ്ങളിൽ ഒരു നിലപാട് മാറ്റവുമില്ലെന്ന് യു.എസ് വൈസ് പ്രസിഡന്റും ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയുമായ കമല ഹാരിസ്. ഇസ്രായേലിന് സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്നും നിലപാടിൽ താൻ ഒരു മാറ്റവും വരുത്തില്ലെന്നും കമല ഹാരിസ് പറഞ്ഞു. സി.എൻ.എന്നിന് നൽകിയ അഭിമുഖത്തിൽ കമല ഹാരിസ് പറഞ്ഞു.
 
ഇസ്രായേലിന്റെ ആക്രമണങ്ങളിൽ നിരപരാധികളായ ഫലസ്തീനികൾ കൊല്ലപ്പെടുന്നതിൽ ആശങ്കയുണ്ട്. ഈ യുദ്ധം അവസാനിക്കണം. വെടിനിർത്തൽ കരാർ പ്രാബല്യത്തിലാകണം. ബന്ദികളെ മോചിപ്പിക്കണമെന്നും കമല ഹാരിസ് പറഞ്ഞു.

അനധികൃതമായി അതിർത്തി കടന്ന് ആളുകളെത്തുന്നത് പ്രത്യാഘാതമുണ്ടാക്കുമെന്നും കമല ഹാരിസ് പറഞ്ഞു. യു.എസിന് നിയമങ്ങളുണ്ട്. അത് പിന്തുടരുകയും പ്രാബല്യത്തിലാക്കുകയും വേണമെന്ന് അനധികൃതമായി അതിർത്തി കടന്നെത്തുന്നവരെ സംബന്ധിക്കുന്ന ചോദ്യത്തിന് കമല ഹാരിസ് മറുപടി നൽകി.