ഗാസയിലെ ആറര ലക്ഷം കുട്ടികള്‍ക്ക് പോളിയോ വാക്‌സിന്‍ നൽകും : ലോകാരോഗ്യ സംഘടന
ഗാസ: ഗാസയിലെ ആറര ലക്ഷം കുട്ടികള്‍ക്ക് പോളിയോ വാക്‌സിന്‍ നല്‍കുമെന്ന് ലോകാരോഗ്യ സംഘടന. ഏഴായിരത്തോളം ആരോഗ്യ പ്രവര്‍ത്തകരെ നിയോഗിച്ച് വാക്‌സിന്‍ വിതരണം ചെയ്യാനാണ് ലോകാരോഗ്യ സംഘടനയുടെ ശ്രമം.
Aug 31, 2024, 22:44 IST
ഗാസ: ഗാസയിലെ ആറര ലക്ഷം കുട്ടികള്‍ക്ക് പോളിയോ വാക്‌സിന്‍ നല്‍കുമെന്ന് ലോകാരോഗ്യ സംഘടന. ഏഴായിരത്തോളം ആരോഗ്യ പ്രവര്‍ത്തകരെ നിയോഗിച്ച് വാക്‌സിന്‍ വിതരണം ചെയ്യാനാണ് ലോകാരോഗ്യ സംഘടനയുടെ ശ്രമം.
ഇതിനായി ആക്രമണം താല്‍ക്കാലികമായി നിര്‍ത്തുമെന്ന് ഇസ്രയേല്‍ അറിയിച്ചു. ഇന്ന് മുതല്‍ മൂന്ന് ദിവസം രാവിലെ 6 മുതല്‍ ഉച്ചയ്ക്ക് 3 വരെയാണ് ആക്രമണം നടത്താതിരിക്കുക.
25 വര്‍ഷത്തിന് ശേഷമാണ് കഴിഞ്ഞ ദിവസം ഗാസയില്‍ പോളിയോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. പല രാജ്യങ്ങളും നിര്‍മാര്‍ജ്ജനം ചെയ്ത പോളിയോ വീണ്ടും ഉണ്ടായതില്‍ ലോകാരോഗ്യ സംഘടന ആശങ്ക പ്രകടിപ്പിച്ചിരുന്നു. അടിയന്തരമായി കുട്ടികള്‍ക്ക് പോളിയോ വാക്‌സിന്‍ നല്‍കണമെന്നും ഡബ്ല്യു എച്ച് ഒ ആവശ്യപ്പെട്ടു.