ഗസ്സയിലെ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നു

 

ദോഹ: ഗസ്സയിലെ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നു. മധ്യസ്​ഥ ദൗത്യങ്ങൾക്ക്​ നേതൃത്വം നൽകുന്ന ഖത്തർ പ്രധാനമന്ത്രിയുടെ ഉപദേഷ്​ടാവും വിദേശകാര്യ മന്ത്രാലയ വക്​താവുമായ​ ഡോ. മാജിദ്​ അൽ അൻസാരി ‘എക്​സ്​’ പ്ലാറ്റ്​ഫോം വഴിയാണ്​ ഇക്കാര്യം അറിയിച്ചത്​.

ഇതോടെ 15 മാസമായി തുടരുന്ന സമാനതകളില്ലാത്ത വംശഹത്യക്കാണ്​ അവസാനമാവുന്നത്​. ഇസ്രാ​യേലും ഹമാസും മധ്യസ്​ഥ കരാർ അംഗീകരിച്ചതിനു പിന്നാലെ ബുധനാഴ്​ച രാ​ത്രിയിൽ ദോഹയിൽ നടന്ന വാർത്താസമ്മേളനത്തിലാണ്​ വെടിനിർത്തൽ കരാർ പ്രഖ്യാപിച്ചത്.