ഗാന്ധിയുടെ വെങ്കല പ്രതിമ മോഷണം പോയി ; 426 കിലോ ഭാരമുള്ളതാണ് പ്രതിമ 

ഓസ്ട്രേലിയയിലെ മെൽബണിലുള്ള ഇന്ത്യൻ കമ്മ്യൂണിറ്റി സെന്‍ററിന് മുന്നിൽ സ്ഥാപിച്ചിട്ടുള്ള ഗാന്ധി പ്രതിമയാണ് മോഷണം പോയത്

 

പ്രതിമയുടെ കാൽപാദത്തിന് മുകളിലായി യന്ത്രം ഉപയോഗിച്ച് മുറിച്ചാണ് മോഷണം നടത്തിയിരിക്കുന്നത്.

 മെൽബൺ: ഓസ്ട്രേലിയയിലെ മെൽബണിലുള്ള ഇന്ത്യൻ കമ്മ്യൂണിറ്റി സെന്‍ററിന് മുന്നിൽ സ്ഥാപിച്ചിട്ടുള്ള ഗാന്ധി പ്രതിമയാണ് മോഷണം പോയത്. പ്രതിമയുടെ കാൽപാദത്തിന് മുകളിലായി യന്ത്രം ഉപയോഗിച്ച് മുറിച്ചാണ് മോഷണം നടത്തിയിരിക്കുന്നത്. മുഖം മൂടി ധരിച്ച മൂന്നുപേരാണ് മോഷണം നടത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിട്ടുണ്ട്.

 426 കിലോ ഭാരമുള്ള ഗാന്ധിജിയുടെ വെങ്കല പ്രതിമ ഓസ്ട്രേലിയയിലെ ഇന്ത്യൻ സമൂഹത്തിനായി ഇന്ത്യൻ സർക്കാർ നൽകിയതാണ്.  2021 നവംബറിൽ അന്നത്തെ ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസണാണ് പ്രതിമ അനാച്ഛാദനം ചെയ്തത്. പ്രതിമ അനാച്ഛാദനം ചെയ്തതിന്‍റെ 24 മണിക്കൂറിനുള്ളിൽ തന്നെ പ്രതിമയ്ക്ക് നേരെ ആക്രമണം ഉണ്ടായിരുന്നു. തിങ്കളാഴ്ച പുലർച്ചെയാണ് മോഷണം നടന്നത്.