ഗദ്ദാഫിയുടെ മകന്‍ സെയ്ഫ് അല്‍ ഇസ്ലാം ഗദ്ദാഫിയെ വെടിവച്ച് കൊലപ്പെടുത്തി
ലിബിയയുടെ വടക്കുപടിഞ്ഞാറന്‍ ഭാഗമായ സിന്താനില്‍വച്ചാണ് കൊല്ലപ്പെട്ടത്
Updated: Feb 4, 2026, 08:27 IST
53 വയസ്സായ സെയ്ഫ് ആറു വര്‍ഷമായി വിമത സൈന്യത്തിന്റെ തടങ്കലിലായിരുന്നു.
കൊല്ലപ്പെട്ട ലിബിയന്‍ ഏകാധിപതി ഗദ്ദാഫിയുടെ മകന്‍ സെയ്ഫ് അല്‍ ഇസ്ലാം ഗദ്ദാഫി കൊല്ലപ്പെട്ടു. ലിബിയയിലെ സിന്‍ടണ്‍ നഗരത്തില്‍ നാലംഗ കമാന്‍ഡോ സംഘം സെയ്ഫ് അല്‍ ഗദ്ദാഫിയെ വെടിവച്ച് കൊലപ്പെടുത്തിയെന്ന് അഭിഭാഷകന്‍ അറിയിച്ചു. 53 വയസ്സായ സെയ്ഫ് ആറു വര്‍ഷമായി വിമത സൈന്യത്തിന്റെ തടങ്കലിലായിരുന്നു.
ലിബിയയുടെ വടക്കുപടിഞ്ഞാറന്‍ ഭാഗമായ സിന്താനില്‍വച്ചാണ് കൊല്ലപ്പെട്ടത്. വീട് ആക്രമിച്ച് സെയ്ഫിന് വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. ഗദ്ദാഫിയുടെ പിന്‍ഗാമിയാകുമെന്ന കരുതപ്പെട്ടിരുന്നയാളാണ് സെയ്ഫ് അല്‍ ഗദ്ദാഫി. 2011ല്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി കേസെടുത്തത് പിന്നാലെ സെയ്ഫ് അല്‍ ഇസ്ലാം അറസ്റ്റിലായിരുന്നു. 2015ല്‍ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തിയതിന് ലിബിയന്‍ കോടതി സെയ്ഫിന് വധശിക്ഷ വിധിച്ചിരുന്നു. പിന്നീട് ശിക്ഷയില്‍ ഇളവ് ലഭിക്കുകയും ചെയ്തിരുന്നു.