ഇന്ധനവില വർധന ; കെനിയയിൽ ആരംഭിച്ച രാജ്യവ്യാപക ഗതാഗത പണിമുടക്ക് പിൻവലിച്ചു
May 20, 2026, 19:20 IST
കെനിയയിൽ ഇന്ധനവില വർധനവിനെതിരെ ആരംഭിച്ച രാജ്യവ്യാപക ഗതാഗത പണിമുടക്ക് പിൻവലിച്ചു. ബസ്, മിനി ബസ് ഉടമകളുടെ അസോസിയേഷനുമായി സർക്കാർ നടത്തിയ ചർച്ചയെ തുടർന്നാണ് ഒരാഴ്ചത്തേക്ക് പണിമുടക്ക് അവസാനിപ്പിക്കാൻ തീരുമാനിച്ചത്.അസോസിയേഷൻ പ്രതിനിധികൾക്കൊപ്പം നടത്തിയ വാർത്താസമ്മേളനത്തിൽ, കൂടുതൽ ചർച്ചകളുടെ ഭാഗമായി സമരം ഒരാഴ്ചയ്ത്തേക്ക് നിർത്തിവെച്ചതായി ആഭ്യന്തരമന്ത്രി കിപ്ചുംബ മുർകോമെൻ അറിയിച്ചു.
തിങ്കളാഴ്ച പൊട്ടിപ്പുറപ്പെട്ട പ്രതിഷേധത്തിൽ നാലുപേർ കൊല്ലപ്പെടുകയും 30 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
കെനിയയിൽ പൊതുഗതാഗത വാഹനങ്ങളിൽ ഉപയോഗിക്കുന്ന പ്രധാന ഇന്ധനമായ ഡീസലിന് ഉണ്ടായ വില വർധനവാണ് പ്രതിഷേധങ്ങൾക്ക് വഴിവെച്ചത്. പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്നാണ് സർക്കാർ ഡീസൽ വില വർധിപ്പിച്ചത്.