ഇന്ധന പ്രതിസന്ധി ; സഹായമായി ശ്രീലങ്കയ്ക്ക് 38000 മെട്രിക് ടണ്‍ ഇന്ധനം നല്‍കി ഇന്ത്യ
പശ്ചിമേഷ്യന്‍ യുദ്ധത്തെ തുടര്‍ന്ന് ഇന്ധന വിതരണത്തില്‍ ശ്രീലങ്കയ്ക്ക് തിരിച്ചടി നേരിട്ടതിനെ തുടര്‍ന്നാണ് സഹായം അയച്ചത്.
20,000 മെട്രിക് ടണ്‍ ഡീസലും 18,000 മെട്രിക് ടണ്‍ പെട്രോളും ഉള്‍പ്പെടെ 38,000 മെട്രിക് ടണ്‍ പെട്രോളിയം മാര്‍ച്ച് 28 ന് കൊളംബോയില്‍ എത്തിച്ചേര്‍ന്നുവെന്ന് ഹൈക്കമ്മീഷന്‍ പ്രസ്താവനയില്‍ പറഞ്ഞു.
പശ്ചിമേഷ്യയിലെ സംഘര്‍ഷത്തെത്തുടര്‍ന്ന് ഇന്ധന പ്രതിസന്ധിയില്‍ വലഞ്ഞ ശ്രീലങ്കക്ക് 38,000 മെട്രിക് ടണ്‍ (എംടി) പെട്രോളിയം നല്‍കി ഇന്ത്യ. 20,000 മെട്രിക് ടണ്‍ ഡീസലും 18,000 മെട്രിക് ടണ്‍ പെട്രോളും വഹിച്ച കപ്പല്‍ എത്തിയതായി കൊളംബോയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ അറിയിച്ചു. 20,000 മെട്രിക് ടണ്‍ ഡീസലും 18,000 മെട്രിക് ടണ്‍ പെട്രോളും ഉള്‍പ്പെടെ 38,000 മെട്രിക് ടണ്‍ പെട്രോളിയം മാര്‍ച്ച് 28 ന് കൊളംബോയില്‍ എത്തിച്ചേര്‍ന്നുവെന്ന് ഹൈക്കമ്മീഷന്‍ പ്രസ്താവനയില്‍ പറഞ്ഞു.
പശ്ചിമേഷ്യന്‍ യുദ്ധത്തെ തുടര്‍ന്ന് ഇന്ധന വിതരണത്തില്‍ ശ്രീലങ്കയ്ക്ക് തിരിച്ചടി നേരിട്ടതിനെ തുടര്‍ന്നാണ് സഹായം അയച്ചത്. ശ്രീലങ്ക ഇന്ത്യയോട് അടിയന്തര സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉന്നതതല നയതന്ത്ര ഇടപെടലുകളെ തുടര്‍ന്നാണ് ഈ നടപടി. മാര്‍ച്ച് 23 ന് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറും ശ്രീലങ്കന്‍ വിദേശകാര്യ മന്ത്രി വിജിത ഹെരാത്തും ടെലിഫോണില്‍ സംസാരിച്ചു. മാര്‍ച്ച് 24 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രീലങ്കന്‍ പ്രസിഡന്റ് അനുര കുമാര ദിസനായകെയുമായി സംസാരിച്ചിരുന്നു.
ഇന്ധനം ലഭിച്ചതിന് പിന്നാലെ ശ്രീലങ്കന്‍ പ്രസിഡന്റ് അനുര കുമാര ദിസനായകെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നന്ദി അറിയിച്ചു. ഇന്ത്യയുടെ പിന്തുണയ്ക്ക് നന്ദി. 38,000 മെട്രിക് ടണ്‍ ഇന്ധനം ഇന്നലെ കൊളംബോയില്‍ എത്തി. വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനും എന്റെ നന്ദിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.