ചര്‍ച്ചക്ക് മുമ്പ് മരവിപ്പിച്ച സ്വത്ത് നല്‍കണം, ലെബനില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണം ; നിലപാടു കടുപ്പിച്ച് ഇറാന്‍

ഹോര്‍മുസില്‍ പണം ഈടാക്കുമെന്ന് ഇറാന്‍ അറിയിച്ചു.

 

ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ മാത്രം തീരുമാനമെന്നാണ് ഇറാന്റെ നിലപാട്. 

ചര്‍ച്ചക്ക് മുമ്പ് മരവിപ്പിച്ച സ്വത്ത് നല്‍കണമെന്ന് ഇറാന്‍. ലെബനില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നും ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുന്നറിയിപ്പ് നല്‍കി. പ്രതിനിധി സംഘത്തെയും ഇറാന്‍ തീരുമാനിച്ചിട്ടില്ല. ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ മാത്രം തീരുമാനമെന്നാണ് ഇറാന്റെ നിലപാട്. 

അതിനിടെ ജനങ്ങള്‍ക്ക് ഇറാന്‍ സേന സ്‌ഫോടന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഹോര്‍മുസില്‍ പണം ഈടാക്കുമെന്ന് ഇറാന്‍ അറിയിച്ചു. പശ്ചിമേഷ്യയിലെ സമാധാന കരാറില്‍ അമേരിക്കയും ഇറാനും തമ്മിലുള്ള നിര്‍ണായക ചര്‍ച്ച നാളെ ഇസ്ലാമാബാദില്‍ നടക്കാനിരിക്കേയാണ് ഇറാന്റെ നിബന്ധനകള്‍.

യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് ഇസ്ലാമാബാദിലെത്തും. കൂടിക്കാഴ്ചയ്ക്ക് മുന്പ് ലെബനനില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന നിലപാടിലാണ് ഇറാന്‍. ഇറാന്റെ മരവിപ്പിച്ച സ്വത്തുക്കള്‍ വിട്ടു നല്‍കാതെ ചര്‍ച്ചയ്ക്ക് ആളെ അയക്കില്ലെന്നാണ് ഇറാന്‍ നിലപാട്. ചര്‍ച്ചയില്‍ പ്രതീക്ഷയുണ്ടെന്നും എന്നാല്‍ കബളിപ്പിക്കാന്‍ ശ്രമിച്ചാല്‍ അമേരിക്ക വഴങ്ങില്ലെന്നും ജെ.ഡി.വാന്‍സ് വ്യക്തമാക്കി.