ഫ്രാന്‍സില്‍ രണ്ടാംഘട്ട പ്രസിഡന്റ് തെരഞ്ഞെടുപ്പ് നാളെ

ഫ്രാന്‍സില്‍ രണ്ടാംഘട്ട പ്രസിഡന്റ് തെരഞ്ഞെടുപ്പ് നാളെ
 

പാരിസ് : ഫ്രാന്‍സില്‍ രണ്ടാംഘട്ട പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഞായറാഴ്ച നടക്കും. നിലവിലെ പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും തീവ്രവലതുപക്ഷ പാര്‍ട്ടിയായ നാഷനല്‍ റാലിയിലെ മരീന്‍ ലീപെന്നും തമ്മിലാണ് മത്സരം.

റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശത്തിന് എതിരാണ് മാക്രോണ്‍. യുക്രെയ്ന് ആയുധങ്ങളടക്കമുള്ള സഹായം നല്‍കുന്നതിനൊപ്പം റഷ്യക്കെതിരെ ഉപരോധവും ഫ്രാന്‍സ് പ്രഖ്യാപിച്ചിട്ടുണ്ട്. റഷ്യയോട് ആഭിമുഖ്യമുണ്ടെങ്കിലും യുക്രെയ്ന്‍ അധിനിവേശം തെറ്റാണെന്നു തന്നെയാണ് ലീപെന്നിന്റെ നിലപാടും. വിരമിക്കല്‍ പ്രായം ഉയര്‍ത്തുമെന്നാണ് അവരുടെ വാഗ്ദാനം. അവസാനവട്ടത്തില്‍ മാക്രോണ്‍ വിജയിക്കുമെന്നാണ് കണക്കുകൂട്ടല്‍.