ഗ്രീന്‍ലാന്‍ഡിന്റെ നിയന്ത്രണം ഏറ്റെടുക്കാനുള്ള ട്രംപിന്റെ നീക്കത്തിനെതിരെ ഫ്രാന്‍സിന്റെ മുന്നറിയിപ്പ്

 

യൂറോപ്യന്‍ യൂണിയന്‍ അംഗമായ ഡെന്‍മാര്‍ക്കിന്റെ സ്വയംഭരണ പ്രദേശമായ ഗ്രീന്‍ലാന്‍ഡിന്റെ നിയന്ത്രണം ഏറ്റെടുക്കാനുള്ള നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നീക്കത്തിനെതിരെ നാറ്റോ രാജ്യമായ ഫ്രാന്‍സ് രംഗത്ത്. യൂറോപ്യന്‍ യൂണിയന്റെ ‘പരമാധികാര അതിര്‍ത്തികളില്‍ കൈകടത്തുമെന്ന’ ഭീഷണിയ്‌ക്കെതിരെ ഫ്രാന്‍സ് ട്രംപിന് മുന്നറിയിപ്പ് നല്‍കി.

””ലോകത്തിലെ മറ്റ് രാജ്യങ്ങളെ, അവര്‍ ആരായാലും, അതിന്റെ പരമാധികാര അതിര്‍ത്തികളെ ആക്രമിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ അനുവദിക്കില്ല. മറിച്ച് ഒരു ചോദ്യവുമില്ല”, എന്നാണ് ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീന്‍-നോയല്‍ ബാരറ്റ് ഫ്രാന്‍സ് ഇന്റര്‍ റേഡിയോയോട് പറഞ്ഞത്. അതേസമയം ഗ്രീന്‍ലാന്‍ഡിനെ അമേരിക്ക ”ആക്രമിക്കുമെന്ന്” താന്‍ വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏറ്റവും ശക്തമായ നിയമത്തിന്റ തിരിച്ചുവരവ് കാണുന്ന ഒരു യുഗത്തിലേയ്ക്കാണ് നാം പ്രവേശിച്ചിരിക്കുന്നതെന്നും ഗ്രീന്‍ലാന്‍ഡ് വിഷയം എടുത്തുകാണിച്ച് അദ്ദേഹം പറഞ്ഞു.