'അയോധ്യ രാമക്ഷേത്രത്തിന്റെ അടിത്തറ ഇളക്കും, ആക്രമണം ഉടന്‍'; ഭീഷണിയുമായി ഖാലിസ്താന്‍ വിഘടനവാദി നേതാവ്

അക്രമ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ ജന്മസ്ഥലമായ അയോധ്യയുടെ അടിത്തറ തങ്ങള്‍ ഇളക്കുമെന്ന് വീഡിയോയില്‍ പറയുന്നുണ്ട്
 

ഈ മാസം പതിനാറിനോ പതിനേഴിനോ ആക്രമണം നടത്തുമെന്നാണ് മുന്നറിയിപ്പ്

ഇന്ത്യയില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ക്ക് നേരെ ആക്രമണം നടത്തുമെന്ന മുന്നറിയിപ്പുമായി നിരോധിത സംഘടനയായ സിഖ് ഫോര്‍ ജസ്റ്റിസ്. ഖാലിസ്ഥാന്‍ വിഘടനവാദി നേതാവ് ഗുര്‍പത്വന്ത് സിങ് പന്നുവാണ് വീഡിയോ സന്ദേശം പുറത്തുവിട്ടിരിക്കുന്നത്. ഈ മാസം പതിനാറിനോ പതിനേഴിനോ ആക്രമണം നടത്തുമെന്നാണ് മുന്നറിയിപ്പ്. അയോധ്യയിലെ രാമക്ഷേത്രത്തിനും ഭീഷണിയുണ്ട്. കാനഡയിലെ ബ്രാംപ്ടണലാണ് വീഡിയോ റെക്കോര്‍ഡ് ചെയ്തത്.


അക്രമ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ ജന്മസ്ഥലമായ അയോധ്യയുടെ അടിത്തറ തങ്ങള്‍ ഇളക്കുമെന്ന് വീഡിയോയില്‍ പറയുന്നുണ്ട്. ഈ വര്‍ഷം ജനുവരിയില്‍ രാമക്ഷേത്രം തുറന്നപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അവിടെ പ്രാര്‍ത്ഥിക്കുന്ന ചിത്രങ്ങളാണ് വീഡിയോയിലുള്ളത്. നേരത്തെ, നവംബര്‍ 1നും 19നും ഇടയില്‍ എയര്‍ ഇന്ത്യ വിമാനങ്ങളില്‍ യാത്ര ചെയ്യരുതെന്ന് പന്നു മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ക്കെതിരെ അക്രമം നടത്താനും പന്നു ആഹ്വാനം ചെയ്തിരുന്നു.