ബംഗ്ലാദേശിലേക്ക് മടങ്ങില്ലെന്ന് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന
ദില്ലിക്കു പുറമെ അഗര്‍ത്തല, സിലിഗുഡി എന്നിവിടങ്ങളിലെ വീസ സര്‍വ്വീസും ബംഗ്‌ളാദേശ് നിര്‍ത്തിവെച്ചിരിക്കുകയാണ്.
നിയമപരമായ സര്‍ക്കാരും സ്വതന്ത്ര ജുഡീഷ്യറിയും ഉള്ളപ്പോഴേ മടങ്ങൂ എന്നും ഹസീന വ്യക്തമാക്കി.
ബംഗ്ലാദേശിലേക്ക് മടങ്ങില്ലെന്ന് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. രാഷ്ട്രീയഹത്യയ്ക്ക് അവസരം നല്‍കില്ലെന്നും ഷെയ്ഖ് ഹസീന പറഞ്ഞു. നിയമപരമായ സര്‍ക്കാരും സ്വതന്ത്ര ജുഡീഷ്യറിയും ഉള്ളപ്പോഴേ മടങ്ങൂ എന്നും ഹസീന വ്യക്തമാക്കി.
അതേ സമയം, ദില്ലിക്കു പുറമെ അഗര്‍ത്തല, സിലിഗുഡി എന്നിവിടങ്ങളിലെ വീസ സര്‍വ്വീസും ബംഗ്‌ളാദേശ് നിര്‍ത്തിവെച്ചിരിക്കുകയാണ്. ദില്ലി ഹൈക്കമ്മീഷനിലെ വീസ സര്‍വ്വീസ് ബംഗ്‌ളാദേശ് നിര്‍ത്തിവച്ച സാഹചര്യം വിലയിരുത്തി ഇന്ത്യ. ഇന്ത്യയിലെ പ്രവര്‍ത്തനം വെട്ടിച്ചുരുക്കും എന്ന ബംഗ്‌ളാദേശ് നിലപാടിനോട് വിദേശകാര്യമന്ത്രാലയം പ്രതികരിച്ചിട്ടില്ല. ഇന്നലെ രാത്രിയാണ് വീസ സര്‍വ്വീസ് നിര്‍ത്തിവയ്ക്കുന്നതായി ബംഗ്‌ളാദേശ് അറിയിച്ചത്. ബംഗ്‌ളദേശ് ഹൈക്കമ്മീഷനു മുന്നില്‍ കഴിഞ്ഞ ദിവസം ഇരുത്തഞ്ചിലേറെ പേര്‍ പ്രകടനം നടത്തിയത് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ബംഗ്‌ളാദേശില്‍ ഹിന്ദു യുവാവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ചവരെ ഉടന്‍ മാറ്റിയെന്നും ഇവര്‍ തള്ളിക്കയറാന്‍ ശ്രമിച്ചില്ലെന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു. ബംഗ്‌ളാദേശിലെ ചിറ്റഗോങ്ങിലെ ഇന്ത്യന്‍ അസിസ്റ്റന്റ് ഹൈക്കമ്മീഷനടുത്ത് നടന്ന അക്രമത്തെ തുടര്‍ന്ന് ഇന്ത്യ ഇവിടുത്തെ വീസ സര്‍വ്വീസ് നിര്‍ത്തിയിരുന്നു.