നേപ്പാളില്‍ മുന്‍ പ്രധാനമന്ത്രി കെ പി ശര്‍മ ഒലിയെ ദയനീയമായി പരാജയപ്പെടുത്തി ജെന്‍സി പ്രക്ഷോഭ നായകന്‍ ബലേന്ദ്ര ഷാ
നേപ്പാളിലെ ജാപ്പ 5 മണ്ഡലത്തിലാണ് ബലേന്ദ്ര ഷായുടെ മിന്നുന്ന ജയം.
Mar 8, 2026, 07:32 IST
അന്‍പതിനായിരം വോട്ടുകള്‍ക്കാണ് ബലേന്ദ്ര ഷാ മുന്‍ പ്രധാനമന്ത്രിയെ പരാജയപ്പെടുത്തിയത്.
നേപ്പാളില്‍ മുന്‍ പ്രധാനമന്ത്രി കെ പി ശര്‍മ ഒലിയെ പരാജയപ്പെടുത്തി ജെന്‍സി പ്രക്ഷോഭത്തിന് നായകരിലൊരാളും മുന്‍ റാപ്പറുമായ ബലേന്ദ്ര ഷാ. നേപ്പാളിനെ പിടിച്ചുകുലുക്കിയ ജെന്‍സി പ്രക്ഷോഭത്തിന് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് കനത്ത തിരിച്ചടിയാണ് നേരിട്ടത്. അന്‍പതിനായിരം വോട്ടുകള്‍ക്കാണ് ബലേന്ദ്ര ഷാ മുന്‍ പ്രധാനമന്ത്രിയെ പരാജയപ്പെടുത്തിയത്.
നേപ്പാളിലെ ജാപ്പ 5 മണ്ഡലത്തിലാണ് ബലേന്ദ്ര ഷായുടെ മിന്നുന്ന ജയം. രാഷ്ട്രീയ സ്വതന്ത്രതാ പാര്‍ട്ടിയുടെ യുവനേതാവ് കൂടിയായ ബലേന്ദ്ര ഷാ 68348 വോട്ടുകളാണ് നേടിയത്. നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചെയര്‍മാനായ കെ പി ശര്‍മ ഒലിക്ക് 18734 വോട്ടുകള്‍ മാത്രമാണ് നേടാനായത്.