ജെന്‍ സി പ്രക്ഷോഭം: നേപ്പാള്‍ മുന്‍ പ്രധാനമന്ത്രി കെ പി ശര്‍മ ഒലി അറസ്റ്റില്‍

കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 8, 9 തീയതികളില്‍ നടന്ന അഴിമതി വിരുദ്ധ യുവജന പ്രക്ഷോഭത്തില്‍ 19 യുവാക്കളുള്‍പ്പെടെ 70-ലധികം പേര്‍ കൊല്ലപ്പെട്ടു. സോഷ്യല്‍ മീഡിയ നിരോധനത്തെ തുടര്‍ന്നാണ് പ്രക്ഷോഭം ആരംഭിച്ചത്. 

 

വീട്ടില്‍ നിന്നാണ് ഇരുവരെയും കസ്റ്റഡിയില്‍ എടുത്തത്.

നേപ്പാള്‍ മുന്‍ പ്രധാനമന്ത്രി കെ പി ശര്‍മഒലി അറസ്റ്റില്‍. ജെന്‍ സി പ്രക്ഷോഭങ്ങള്‍ കൈകാര്യം ചെയ്തതില്‍ വീഴ്ചവരുത്തിയെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി. മുന്‍ ആഭ്യന്തര മന്ത്രി രമേശ് ലേഖാകും അറസ്റ്റിലായി. ഇരുവരേയും കാഠ്മണ്ഡുവിലെ ജില്ലാ പൊലീസ് റേഞ്ചില്‍ എത്തിച്ചു. നേപ്പാളില്‍ ബലേന്ദ്ര ഷായുടെ നേതൃത്വത്തില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തിന് വന്നതിന് പിന്നാലെയാണ് നടപടി. വീട്ടില്‍ നിന്നാണ് ഇരുവരെയും കസ്റ്റഡിയില്‍ എടുത്തത്.

പ്രത്യേക കോടതി ജഡ്ജി ഗൗരി ബഹാദൂര്‍ കാര്‍ക്കിയുടെ നേതൃത്വത്തിലുള്ള കമ്മീഷന്റെ ശുപാര്‍ശകള്‍ നടപ്പിലാക്കുന്നതിനാണ് നടപടി സ്വീകരിക്കുന്നതെന്ന് പൊലീസ്. ഒലിയുടെ അറസ്റ്റിന് മിനിറ്റുകള്‍ക്ക് പിന്നാലെ പുതുതായി നിയമിതനായ ആഭ്യന്തര മന്ത്രി സുഡാന്‍ ഗുരുങ് ആരും നിയമത്തിന് അതീതരല്ല എന്ന് പ്രതികരിച്ചു. എന്നാല്‍ തന്റെ അറസ്റ്റിനെ പ്രതികാര നടപടിയെന്നാണ് ഒലി പറഞ്ഞത്. നിയമ പോരാട്ടം നടത്തുമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 8, 9 തീയതികളില്‍ നടന്ന അഴിമതി വിരുദ്ധ യുവജന പ്രക്ഷോഭത്തില്‍ 19 യുവാക്കളുള്‍പ്പെടെ 70-ലധികം പേര്‍ കൊല്ലപ്പെട്ടു. സോഷ്യല്‍ മീഡിയ നിരോധനത്തെ തുടര്‍ന്നാണ് പ്രക്ഷോഭം ആരംഭിച്ചത്. 

പ്രക്ഷോഭത്തിനിടെ പാര്‍ലമെന്റും സര്‍ക്കാര്‍ ഓഫീസുകളും അഗ്‌നിക്കിരയായിരുന്നു. പ്രതിഷേധം കനത്തതോടെ കെ പി ശര്‍മ ഒലി പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് രാജിവെക്കുകയായിരുന്നു.