'വിദേശ സേനകള്‍ മേഖല വിടണം ; നിരന്തരമായ സുരക്ഷാ ഭീഷണിയുള്ളതിനാല്‍ അപകടത്തില്‍പെട്ടേക്കാമെന്ന് ഇറാന്റെ മുന്നറിയിപ്പ്

ഇറാനുമായി മുന്‍പത്തേക്കാള്‍ മികച്ച ധാരണ ഉടനെയുണ്ടാകുമെന്ന് അമേരിക്കന്‍പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കി.

 

ഞങ്ങള്‍ നയതന്ത്ര തലത്തിലുള്ള പ്രശ്‌ന പരിഹാരത്തിനാണ് മുന്‍ഗണന നല്‍കുന്നത്,

ഇറാന്‍ അതിര്‍ത്തിക്ക് സമീപമുള്ള വിദേശ സേനകള്‍ക്ക് മുന്നറിയിപ്പ്. സൈനിക  സേനകളുടെ സാന്നിധ്യം അവര്‍ക്ക് തന്നെ ഭീഷണിയാണെന്നും നിരന്തരമായ സുരക്ഷാ ഭീഷണിയിയുള്ളതിനാല്‍ അപകടത്തില്‍ പെട്ടേക്കാമെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കി. അപകടസാധ്യത കുറയ്ക്കുന്നതിനുള്ള ഏറ്റവും നല്ല പരിഹാരം അവര്‍ ഇവിടെ നിന്നും പിന്‍വാങ്ങുക എന്നതാണ്. ഞങ്ങള്‍ നയതന്ത്ര തലത്തിലുള്ള പ്രശ്‌ന പരിഹാരത്തിനാണ് മുന്‍ഗണന നല്‍കുന്നത്, എന്നാല്‍ മറ്റ് ഭാഷകളും ഞങ്ങള്‍ക്ക് വഴങ്ങുമെന്നും ഇറാന്‍ വിദേശകാര്യമന്ത്രി സയ്യിദ് അബ്ബാസ് അറഗാച്ചി വ്യക്തമാക്കി. 

അതേ സമയം,  ഇറാനുമായി മുന്‍പത്തേക്കാള്‍ മികച്ച ധാരണ ഉടനെയുണ്ടാകുമെന്ന് അമേരിക്കന്‍പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കി. ഇറാനും ഇസ്രയേലും വെടിനിര്‍ത്തിയതിനാല്‍ സ്ഥിതി ശാന്തമാകുമെന്നും ട്രംപ് പറഞ്ഞു. 
ഇന്നലെ വൈകിയും ഇറാനില്‍ മാരകമായ ആക്രമണത്തിന് ഇസ്രയേല്‍ വ്യോമസേന ഒരുങ്ങിയിരുന്നു. രാഷ്ട്രീയ തീരുമാനത്തെ തുടര്‍ന്ന് മാറ്റിവെച്ചു. ഇറാനിലെ ആക്രമണവുമായി മുന്നോട്ടു പോകുന്നതില്‍ തെറ്റില്ലെന്നും പക്ഷെ പിന്നീടങ്ങോട്ടും ഒറ്റയ്ക്ക് മുന്നോട്ടു കൊണ്ടു പോകേണ്ടി വരുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍.