ഭക്ഷ്യക്ഷാമം ;  പരിഹാരമായി വന്യമൃഗങ്ങളെ ഭക്ഷിക്കാൻ ഉത്തരവിട്ട് നമീബിയൻ സർക്കാർ

വിൻഹോക്ക്: ഭക്ഷ്യക്ഷാമത്തിന് പരിഹാരമായി വന്യമൃഗങ്ങളെ ഭക്ഷിക്കാൻ ഉത്തരവിട്ട് നമീബിയൻ സർക്കാർ. ഭക്ഷ്യ പ്രതിസന്ധി മൂലം കഷ്ടതയനുഭവിക്കുന്ന ജനങ്ങൾക്ക് ഭക്ഷണത്തിനായി ഹിപ്പോകളും ആനകളും ഉൾപ്പെടെ 700 ലധികം വന്യമൃഗങ്ങളെ കൊല്ലാനുള്ള അനുമതിയാണ് സർക്കാർ നൽകിയിരിക്കുന്നത്. കൊടും വരൾച്ചയാണ് രാജ്യത്തെ ഇത്രകണ്ട് ക്ഷാമത്തിലേക്ക് നയിച്ചിരിക്കുന്നത്. ദശലക്ഷക്കണക്കിന് ആളുകളെ പട്ടിണിയിലേക്കും കടുത്ത ഭക്ഷ്യക്ഷാമത്തിലേക്കും തള്ളിവിടുന്ന നൂറ്റാണ്ടിലെ ഏറ്റവും മോശമായ വരൾച്ചയാണ് നമീബിയിൽ സംഭവിച്ചിരിക്കുന്നത്.
 
2023 ഒക്ടോബറിൽ ആരംഭിച്ച ദശാബ്ദങ്ങളിലെ ഏറ്റവും മോശമായ വരൾച്ചയാണ് ദക്ഷിണാഫ്രിക്കയിൽ അനുഭവപ്പെടുന്നത്. കാലാവസ്ഥാ വ്യതിയാനവും എൽ നിനോ കാലാവസ്ഥാ പ്രതിഭാസവും മൂലം വർദ്ധിച്ചുവരുന്ന താപനില വളരെ കുറഞ്ഞ മഴയ്ക്ക് കാരണമായി. ഈ പ്രദേശത്ത് സാധാരണയായി ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന ഫെബ്രുവരിയിൽ, ആവശ്യമുള്ളതിൻ്റെ 20 ശതമാനത്തിൽ താഴെ മാത്രമാണ് ലഭിച്ചത്. കടുത്ത വരൾച്ചയെ തുടർന്ന് സിംബാബ്‌വെ, മലാവി, സാംബിയ, നമീബിയയും എന്നിവിടങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.