യാത്രക്കാരുടെ ജീവന്‍ രക്ഷിച്ച ഫ്‌ലൈദുബായ് വിമാനത്തിന്റെ ക്യാപ്റ്റന്‍ സ്മിത് മച്ചാറിന് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്റെ സ്‌നേഹ ചുംബനം

ആശുപത്രി സന്ദര്‍ശനത്തിന് ശേഷം പൈലറ്റിനെ ഷെയ്ഖ് ഹംദാന്‍ പ്രശംസിച്ചു. 'ഞങ്ങളുടെ ഭാഗത്തുനിന്നും രാജ്യത്തിന്റെ ഭരണകൂടത്തിന്റെ ഭാഗത്തുനിന്നും അദ്ദേഹത്തിന് പൂര്‍ണ്ണമായ അഭിനന്ദനങ്ങളും പ്രശംസയും അറിയിക്കുന്നു.

 

ഗുരുതരമായി പരിക്കേറ്റിട്ടും കോക്ക്പിറ്റ് വാതില്‍ തുറന്ന് 172 യാത്രക്കാരുടെയും ജീവനക്കാരുടെയും ജീവന്‍ രക്ഷിച്ച ഈ ഇന്ത്യന്‍ പൈലറ്റിന് ലോകമെമ്പാടുനിന്നും വലിയ പ്രശംസയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഫ്‌ലൈദുബായ് വിമാനത്തിന്റെ കോക്ക്പിറ്റില്‍ സഹപൈലറ്റിന്റെ ആക്രമണത്തിന് ഇരയായി ദുബായിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇന്ത്യന്‍ പൈലറ്റും ഹീറോയുമായ സ്മിത് മച്ചാറിനെ ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം സന്ദര്‍ശിച്ചു. ഗുരുതരമായി പരിക്കേറ്റിട്ടും കോക്ക്പിറ്റ് വാതില്‍ തുറന്ന് 172 യാത്രക്കാരുടെയും ജീവനക്കാരുടെയും ജീവന്‍ രക്ഷിച്ച ഈ ഇന്ത്യന്‍ പൈലറ്റിന് ലോകമെമ്പാടുനിന്നും വലിയ പ്രശംസയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.


ആശുപത്രി സന്ദര്‍ശനത്തിന് ശേഷം പൈലറ്റിനെ ഷെയ്ഖ് ഹംദാന്‍ പ്രശംസിച്ചു. 'ഞങ്ങളുടെ ഭാഗത്തുനിന്നും രാജ്യത്തിന്റെ ഭരണകൂടത്തിന്റെ ഭാഗത്തുനിന്നും അദ്ദേഹത്തിന് പൂര്‍ണ്ണമായ അഭിനന്ദനങ്ങളും പ്രശംസയും അറിയിക്കുന്നു. ഞങ്ങളുടെ ടീമിന്റെ ഭാഗമാണ് അദ്ദേഹം എന്നതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു... ഞങ്ങളുടെ രാജ്യത്തിന്റെ ചരിത്രത്തിന്റെ ഒരു ഭാഗം... യു.എ.ഇ നിലകൊള്ളുന്ന മൂല്യങ്ങളുടെ പ്രതീകം... കാരുണ്യത്തിന്റെ, സമാധാനത്തിന്റെ, ജീവന്റെ ഒരു രാജ്യം,' എന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു. പൈലറ്റ് മച്ചാറുമായി സംസാരിക്കുന്നതും അദ്ദേഹത്തെ ആലിംഗനം ചെയ്യുന്നതുമായ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.