സ്മിത്ത് മച്ചാര്‍ ഉള്‍പ്പടെ ഫ്‌ളൈ ദുബായ് ജീവനക്കാര്‍ക്ക് യുഎഇയുടെ ഉന്നത ബഹുമതി

സഹപൈലറ്റിന്റെ ആക്രമണം ചെറുത്തുനിന്ന സ്മിത് മച്ചാര്‍ വലിയൊരു ദുരന്തമാണ് ഒഴിവാക്കിയത്.

 

സെപ്തംബര്‍ അവസാന വാരമാണ് ദുബായില്‍നിന്ന് ടെല്‍ അവീവിലേക്ക് പോവുകയായിരുന്ന ഫ്‌ലൈ ദുബായ് വിമാനത്തിലെ സഹപൈലറ്റ് ക്യാപ്റ്റനായ സ്മിത് മച്ചാറിനെ ആക്രമിച്ചത്. 

ഫ്‌ലൈ ദുബായ് വിമാനത്തില്‍ സഹ പൈലറ്റിന്റെ ആക്രമണം ധീരമായി നേരിട്ട ക്യാപ്റ്റന്‍ സ്മിത്ത് മച്ചാര്‍ ഉള്‍പ്പടെ ഫ്‌ളൈ ദുബായ് ജീവനക്കാര്‍ക്ക് യുഎഇയുടെ ഉന്നത ബഹുമതി. ഫസ്റ്റ് ക്ലാസ് ഓര്‍ഡര്‍ ഓഫ് ഷെയ്ഖ് സായിദ് - 2 ആണ് ഫ്‌ലൈ ദുബായ് ജീവനക്കാര്‍ക്ക് സമ്മാനിച്ചത്. യുഎഇ പ്രസിഡന്റാണ് ബഹുമതി സമ്മാനിച്ചത്. സെപ്തംബര്‍ അവസാന വാരമാണ് ദുബായില്‍നിന്ന് ടെല്‍ അവീവിലേക്ക് പോവുകയായിരുന്ന ഫ്‌ലൈ ദുബായ് വിമാനത്തിലെ സഹപൈലറ്റ് ക്യാപ്റ്റനായ സ്മിത് മച്ചാറിനെ ആക്രമിച്ചത്. 

സഹപൈലറ്റിന്റെ ആക്രമണം ചെറുത്തുനിന്ന സ്മിത് മച്ചാര്‍ വലിയൊരു ദുരന്തമാണ് ഒഴിവാക്കിയത്. ഇതിനിടെ കോക്ക്പിറ്റിന്റെ വാതില്‍ തുറന്നതോടെ യാത്രക്കാര്‍ സഹപൈലറ്റിനെ കീഴ്‌പ്പെടുത്തി. പിന്നാലെ വിമാനത്തില്‍ യാത്രചെയ്തിരുന്ന അവധിയിലായിരുന്ന രണ്ട് പൈലറ്റുമാര്‍ വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു.

വിമാനം സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തില്‍ സുരക്ഷിതമായി ഇറക്കി. പൈലറ്റായ സ്മിത്ത് മച്ചാറിനെ സഹപൈലറ്റായ ഒമാന്‍ സ്വദേശി ഹമാം അല്‍ ഹമ്മാമി ആക്രമിച്ചത്. പൈലറ്റിനെ ആക്രമിച്ച് വിമാനം തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ ആയിരുന്നു നീക്കം. ഗുരുതരമായി പരിക്കേറ്റിട്ടും സ്മിത്ത് മച്ചാര്‍ അക്രമിയെ ചെറുക്കുകയും കോക്ക്പിറ്റിന്റെ വാതില്‍ തുറക്കുകയും ചെയ്‌തോടെ വിമാനത്തിലെ ജീവനക്കാരും യാത്രക്കാരും ചേര്‍ന്ന് സഹപൈലറ്റിനെ കീഴ്‌പ്പെടുത്തുകയായിരുന്നു. 174 യാത്രക്കാരെയാണ് അതിസാഹസികമായി സ്മിത്ത് മച്ചാര്‍ രക്ഷിച്ചത്.