പ്രളയം; ശ്രീലങ്കയില്‍ കുടുങ്ങിപ്പോയ 237 മലയാളികളെ തിരിച്ചെത്തിച്ചു

ശ്രീലങ്കയില്‍ കുടുങ്ങിയിട്ടുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തര ഹെല്‍പ് ഡസ്‌ക് സജ്ജമാക്കിയിട്ടുണ്ട്.

 

ഇന്ത്യന്‍ വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് ആളുകളെ കൊളംബോയില്‍ നിന്നും തിരുവനന്തപുരത്ത് എത്തിച്ചത്. 

ശ്രീലങ്കയിലെ പ്രളയത്തില്‍ കുടുങ്ങിപ്പോയ മലയാളികളെ തിരിച്ചെത്തിച്ചു. മലയാളികളായ 237 പേരെയാണ് തിരുവനന്തപുരത്തെത്തിച്ചത്. ഇന്ത്യന്‍ വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് ആളുകളെ കൊളംബോയില്‍ നിന്നും തിരുവനന്തപുരത്ത് എത്തിച്ചത്. 

ശ്രീലങ്കയില്‍ കുടുങ്ങിയിട്ടുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തര ഹെല്‍പ് ഡസ്‌ക് സജ്ജമാക്കിയിട്ടുണ്ട്. ഇന്ത്യന്‍ പൗരന്മാര്‍ക്ക് സഹായത്തിനായി +94 773727832 എന്ന നമ്പറില്‍ വിളിക്കാവുന്നതാണ്.