യാത്രക്കാർക്ക് ആശ്വാസം; കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ 4ല്‍ വിമാന സര്‍വീസ് പുനരാരംഭിച്ചു
കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ 4ല്‍ വിമാന സര്‍വീസ് ഭാഗികമായി പുനരാരംഭിച്ചു. പുലര്‍ച്ചെ 4 മുതല്‍ രാത്രി 10 വരെ പരിമിത വിമാന സര്‍വീസുകള്‍ മാത്രമാണു നടത്തുക. ഇറാന്‍ ആക്രമണത്തെ തുടര്‍ന്ന് ടെര്‍മിനല്‍ ഒന്ന് അടഞ്ഞുകിടക്കുന്ന സാഹചര്യത്തിലാണ് പരിമിതമായ തോതില്‍ സര്‍വീസിന് അനുമതി.
കുവൈത്ത് സിറ്റി : കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ 4ല്‍ വിമാന സര്‍വീസ് ഭാഗികമായി പുനരാരംഭിച്ചു. പുലര്‍ച്ചെ 4 മുതല്‍ രാത്രി 10 വരെ പരിമിത വിമാന സര്‍വീസുകള്‍ മാത്രമാണു നടത്തുക. ഇറാന്‍ ആക്രമണത്തെ തുടര്‍ന്ന് ടെര്‍മിനല്‍ ഒന്ന് അടഞ്ഞുകിടക്കുന്ന സാഹചര്യത്തിലാണ് പരിമിതമായ തോതില്‍ സര്‍വീസിന് അനുമതി.
കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിനുനേരെയുണ്ടായ ആക്രമണത്തില്‍ ടെര്‍മിനല്‍ ഒന്നിന് സാരമായ കേടുപാടുകള്‍ സംഭവിച്ചത് നിരവധി വിമാന സര്‍വീസുകള്‍ക്ക് തടസസപ്പെടുത്തിയിരുന്നു. തുടര്‍ന്ന്, സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്‌ക്കേണ്ടി വന്നിരുന്നു.
സുരക്ഷാ സംവിധാനങ്ങള്‍ പുനസ്ഥാപിച്ചതിനെത്തുടര്‍ന്നാണ് വീണ്ടും പ്രവര്‍ത്തനം ഭാഗികമായി ആരംഭിച്ചത്. യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിനും സുഗമമായ പ്രവര്‍ത്തനത്തിനും കര്‍ശന ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. യാത്രക്കാര്‍ വിമാന കമ്പനികളുമായി ബന്ധപ്പെട്ടു വിമാന സമയ വിവരങ്ങള്‍ പരിശോധിച്ച് ഉറപ്പാക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.